മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രം എന്ന് ആരാധകര്‍ പ്രതീക്ഷിച്ച ചിത്രമാണ് നീരാളി. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നടി നദിയ മൊയ്തു നായികയായി എത്തിയ ഈ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ മോശം നിരൂപണം ആണ് വരുന്നത്. അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളിയുടെ വിമര്‍ശനത്തിനെതിരെ നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള രംഗത്ത്. ഒരുപണിയുമില്ലാത്ത ചില തെരുവ് നായ്ക്കളാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
‘എന്റെ പുതിയ സിനിമയായ നീരാളിക്കെതിരെ ശിഥിലമായ ചില പോസ്റ്റുകള്‍ പടരുന്നതായി കണ്ടു. നീരാളി എന്റെ ആറാമത്തെ ചിത്രമാണ്. ഇതില്‍ നാല് സിനിമകള്‍ എന്റെ അച്ഛന് ജോയ് താനവേലിയാണ് നിര്‍മിച്ചത്. അദ്ദേഹം ഐപിസി ട്രെഷറര്‍ ആയി തിരഞ്ഞെടുക്കുന്നതിന് മുമ്ബാണ്. ഞാന്‍ എപ്പോഴും നല്ലൊരു മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. അല്ലാതെ മതപരമായ സംഘടനയുടെ ഭാഗമായല്ല. ഒരുപണിയുമില്ലാത്ത ചില തെരുവ് നായ്ക്കളാണ് എന്റെ നിഴലിനെ നോക്കി കുരയ്ക്കുന്നത്.’ സന്തോഷ് പറഞ്ഞു.
സ്വന്തമായി വ്യക്തിത്വമില്ലാത്ത ജോക്കറുകളാണ് പേരില്ലാതെ ഇത്തരം മോശം നിരൂപണങ്ങള്‍ എഴുതുന്നതെന്നും സിനിമയ്ക്കെതിരെ വരുന്ന വിഡിയോസിനും നിരൂപണത്തിനും പിന്നില്‍ ഫെയ്ക്ക് ഐഡന്റിറ്റികളാണെന്നും സന്തോഷ് ആരോപിക്കുന്നു.
Post Your Comments