‘കസബ’ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമാര്‍ശം സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നടി പാര്‍വതിയായിരുന്നു ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടി വിവാദത്തിനു തുടക്കം കുറിച്ചത്. സിനിമയില്‍ നായകനായി അഭിനയിച്ച മമ്മൂട്ടിയേയും പാര്‍വതി കുറ്റപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയുടെ മകനും മലയാള സിനിമയിലെ യുവ സൂപ്പര്‍ താരവുമായി ദുല്‍ഖര്‍ സല്മാന് ഈ വിഷയവുമായി ബന്ധപ്പെട്ടു തന്റെ പ്രതികരണം തുറന്നു പറഞ്ഞിരിക്കുകയാണ്.
ഒരിക്കലും സ്ത്രീകളെ അപമാനിക്കുന്ന ആളല്ല എന്റെ വാപ്പച്ചി, കസബയുടെ എഴുത്ത് അങ്ങനെയായിരുന്നു, സ്ത്രീകളെ നന്നായി ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. എനിക്ക് വാപ്പച്ചിയെ നന്നായറിയാം.
എന്നെയും സഹോദരിയെയും എങ്ങനെയാണ് വളര്‍ത്തിയത് എന്നുമറിയാം. ഒന്നോ രണ്ടോ സംഭാഷണങ്ങള്‍ വിലയിരുത്തേണ്ട വ്യക്തിത്വമല്ല മമ്മൂട്ടി, പൊതുവേദികളില്‍ ഒരിക്കല്‍പ്പോലും സ്ത്രീകള്‍ക്കെതിരായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ദുല്‍ഖര്‍ വ്യക്തമാക്കുന്നു. തന്റെ സിനിമകളില്‍ ഒരിക്കലും സ്ത്രീ വിരുദ്ധ സംഭാഷണം കടന്നു വരില്ല, എണ്‍പതുകളിലും തൊണ്ണൂറുകളിലും എഴുതപ്പെട്ട സിനിമകള്‍ അങ്ങനെയുള്ളതായിരുന്നു. അന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ന്യൂസ് 18-ക്ക് നല്കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പങ്കുവെച്ചു.
Post Your Comments