BollywoodCinemaGeneralIndian CinemaLatest News

പല സിനിമയില്‍ നിന്നും തന്നെ മാറ്റി; വെളിപ്പെടുത്തലുമായി തപ്‌സി പാനു

സിനിമാ മേഖലയില്‍ നടക്കുന്ന വേര്‍തിരിവുകളെക്കുറിച്ച് നടി തപ്‌സി പാനുവിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. പിന്തുണയ്ക്കാന്‍ ഗോഡ്ഫാദര്‍മാര്‍ ആരും ഇല്ലാത്തതിനാല്‍ തനിക്ക് നിരവധി ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് തപ്‌സി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു. പലതിലും പകരക്കാരി ആകുകയായിരുന്നു താനെന്നും പ്രമുഖരുടെ മകളോ സഹോദരിയോ കാമുകിയോ അല്ലാത്തതുകൊണ്ടായിരുന്നു അത്തരം ഒഴിവാക്കലുകളെന്നും നടി പറയുന്നു.

‘തന്റെ കൈയില്‍ നിന്ന് സിനിമകള്‍ നഷ്ടപ്പെടുന്നത് ഒരിക്കലും എന്നെ ഞെട്ടിച്ചിരുന്നില്ല. തനിക്ക് കഴിവില്ലാത്തതുകൊണ്ടല്ല താന്‍ ഏതെങ്കിലും പ്രമുഖരുടെ മകളോ സഹോദരിയോ കാമുകിയോ അല്ലാത്തതുകൊണ്ടായിരുന്നു അത്.’ എന്റെ കഴിവില്ലായ്മ അല്ലാതെ മറ്റു കാരണങ്ങള്‍ കൊണ്ട് സിനിമ നഷ്ടമായപ്പോള്‍ പിടിച്ചുനിന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ പലതിലും പകരക്കാരിയായി. ആ കാലഘട്ടം ഞാന്‍ പിന്നിട്ടുകൊണ്ടിരിക്കുകയാണ്. മറ്റൊരാള്‍ക്ക് പകരമാവാന്‍ എനിക്ക് ആഗ്രഹമില്ല. അതാണ് എന്റെ ലക്ഷ്യം. ഇത് ചെയ്യാന്‍ നിനക്ക് മാത്രമേ സാധിക്കൂ, നീ ഇല്ലെങ്കില്‍ ഈ പ്രൊജക്റ്റുമായി മുന്നോട്ടുപോകാനാവില്ല എന്ന് കേള്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്” തപ്‌സി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button