ബോളിവുഡിലെന്ന പോലെ ടോളിവുഡിലും കാസ്റ്റിംഗ് കൗച്ച് വലിയ ചര്‍ച്ചയാകാറുണ്ട്. ലൈംഗിക പീഡനത്തിനു ഇരയാകുന്ന നടിമാര്‍ തന്നെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കാറുണ്ട്. എന്നാല്‍ തെന്നിന്ത്യയിലെ യുവ നടി രാകുല്‍ പ്രീത് വ്യത്യസ്ത അഭിപ്രായക്കാരിയാണ്.
കാസ്റ്റിംഗ് കൗച്ച് പോലെയുള്ള സംഗതി തെലുങ്ക് സിനിമയില്‍ ഇല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് താരം. രാകുലിന്റെ പരാമര്‍ശം മറ്റു നടിമാരെ ചൊടിപ്പിച്ചിരിക്കുകയാണ്. രാകുലിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നതിനു പിന്നില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്നുള്ള എന്ന ഭയമാണെന്നും ഇവര്‍ ആരോപിക്കുന്നു,
സിനിമയില്‍ എത്തുന്ന പുതുമുഖ നടിമാര്‍ക്ക് രാകുല്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ലൈംഗിക ചൂഷണങ്ങളെ നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നതിന് പകരം നിലനില്‍ക്കുന്ന പ്രശ്നം ഇല്ലെന്ന് പറഞ്ഞാല്‍ അത് ഒരുപിടിയാളുകളെ വഞ്ചിക്കുന്നതിന് തുല്യമാണ്. ഇരുപതോളം സിനിമയില്‍ ജോലി ചെയ്തിട്ടുള്ള രാകുല്‍ ഇങ്ങനെ കള്ളം പറയാമോ? -നടിമാര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു രാകുല്‍ പ്രീതിനെതിരെ ചില മുന്‍നിര നടിമാര്‍ രോഷത്തോടെ പ്രതികരിച്ചത്.
Post Your Comments