
റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടെ ശ്വാസ തടസ്സം അനുഭവപ്പെട്ടു മത്സരാര്‍ത്ഥി. മഴവിൽ മനോരമയുടെ സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കവേയാണ് മത്സരാര്‍ത്ഥി മീനാക്ഷിക്ക് ശ്വാസ തടസ്സം നേരിട്ടത്. ഗുരു എന്ന സിനിമയിലെ ബര്സാരെ എന്ന് തുടങ്ങുന്ന ഗാനം പെര്‍ഫോമന്‍സോടെ പാടിയപ്പോഴായിരുന്നു മീനാക്ഷിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഗാനത്തിനൊപ്പം നൃത്തം വെച്ചതാണ് മീനാക്ഷിയ്ക്ക് ബുധിമുട്ടുണ്ടായതെന്നു പരിപാടിയുടെ വിധി കര്‍ത്താവും സംഗീത സംവിധായകനായ ശരത് അഭിപ്രായപ്പെട്ടു. നല്ല രീതിയില്‍ ഗാനം ആലപിക്കുന്ന മീനക്ഷിയ്ക്ക് ഇങ്ങനെ സംഭവിച്ചതില്‍ വേദനയുണ്ടെന്നും ശരത് പങ്കുവെച്ചു.
Post Your Comments