
മോഹന്‍ലാല്‍- പ്രിയദര്ശന് സുഹൃത്ത് ബന്ധം ആരംഭിക്കുന്നത് അവരുടെ ക്യാമ്പസ് പഠനകാലത്താന്. ബിഎയ്ക്ക് പഠിക്കുമ്പോഴാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.
കോളേജ് പഠന കാലത്ത് പ്രിയന്റെ ശത്രുവായിരുന്നു മോഹന്‍ലാല്‍. പിന്നീട് പതിയെ പതിയെ ഇവര്‍ സൗഹൃദ സ്നേഹത്തിലേക്ക് വഴിമാറുകയായിരുന്നു, ഒരു പെണ്‍കുട്ടിയ്ക്ക് വേണ്ടിയാണ് ഇരുവരും ആദ്യം പോരടിച്ചത്, പ്രിയന് നോട്ടമിരുന്ന പെണ്ണിനെ മോഹഹന്‍ലാല്‍ വളയ്ക്കാന്‍ നടന്നതാണ് ഹിറ്റ് ഫിലിം മേക്കറെ ചൊടിപ്പിച്ചത്.
ഒടുവില്‍ ഇരുവരുടെയും സുഹൃത്തും നിര്‍മ്മതാവുമായ അശോക് കുമാറിന്റെ മധ്യസ്ഥതയില്‍ ഇരുവരും പരസ്പരം കൈ കൊടുക്കുകയായിരുന്നു, അന്ന് പ്രേമിച്ചിരുന്ന പെണ്‍കുട്ടിയെ പിന്നീടു ഒരിക്കല്‍ താന്‍ മുംബൈയില്‍ വെച്ച് കണ്ടിരുന്നുവെന്നും, മോഹന്‍ലാല്‍ ആ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന കാര്യം അവള് അറിഞ്ഞിട്ടു പോലുമില്ലെന്നും പ്രിയദര്ശന് പറയുന്നു. തന്റെ പ്രണയവും അവള് അറിഞ്ഞിരുന്നില്ലെന്ന് പ്രിയദര്ശന് ചിരിയോടെ പങ്കുവെച്ചു.
Post Your Comments