CinemaGeneralMollywoodNEWS

ബി.ഉണ്ണികൃഷ്ണന്‍ എന്‍റെ മുന്നില്‍ വന്നാലും ഞാന്‍ ഇങ്ങനെ പ്രതികരിക്കൂ; നിലപാട് വ്യക്തമാക്കി വിനയന്‍

മാക്ട പിളര്‍ന്നു ബി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ ഫെഫ്ക രൂപികരിച്ചപ്പോഴും, സിനിമയിലെ ലൈറ്റ് ബോയ്‌ ഉള്‍പ്പടെയുള്ള എല്ലാ തൊഴിലാളികള്‍ക്കും വേണ്ടി വിനയന്‍ ഉറക്കെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

ഫെഫ്കയിലെ അംഗമായ സംവിധായകന്‍ ജോസ് തോമസിന് തന്റെ സിനിമയുടെ സെന്‍സറിംഗുമായി ബന്ധപ്പെട്ടു വന്ന ഒരു പ്രശ്നം താന്‍ പരിഹരിച്ചിരുന്നുവെന്നും എന്റെ ശത്രു പക്ഷത്തായിട്ടും എനിക്ക് ജോസ് തോമസിനോട് ദേഷ്യം തോന്നിയില്ലെന്നും വിനയന്‍ പറയുന്നു. സംവിധായകന്‍ ജോസ് തോമസിന് തന്റെ ഇടപെടല്‍ അത്ഭുതമുണ്ടാക്കിയെന്നും വിനയന്‍ ഓര്‍ക്കുന്നു.

വ്യക്തിപരമായി ആരോടും ശത്രുത പുലര്‍ത്താന്‍ എനിക്ക് കഴിയില്ല. ബി. ഉണ്ണി കൃഷ്ണനാണ് എനിക്കെതിരെ ഏറ്റവും ശബ്ദമുയര്‍ത്തിയത്. ഞാന്‍ മാക്ടയുടെ സെക്രട്ടറിയായപ്പോള്‍ ജോയിന്റ് സെക്രട്ടറിയായി പ്രവൃത്തിച്ച ആളാണ്‌ അദ്ദേഹം, ഞാന്‍ പ്രൊമോട്ട് ചെയ്തു കൊണ്ട് നടന്ന വ്യക്തിയായിരുന്നു, എന്നിട്ടും എന്നെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബി.ഉണ്ണികൃഷ്ണന്‍ കാണുന്നത്. ജോസ് തോമസിനെപ്പോലെ നാളെ ബി ഉണ്ണികൃഷ്ണന്‍ എന്റെ മുന്നില്‍ വന്നാലും ഞാന്‍ വളരെ സ്നേഹത്തോടെ ഇടപഴകൂ- ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിനയന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button