വെള്ളിവെളിച്ചത്തില്‍ മിന്നി തിളങ്ങുന്ന താരങ്ങള്‍ സുഖ സുന്ദരമായ ജീവിതത്തിലാണെന്നാണ് ആരാധകരുടെ പൊതുവേയുള്ള ധാരണ. എന്നാല്‍ നിരവധി സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള തൊടുപുഴ സ്വദേശി ആഷ്ലിയുടെ ജീവിതമിപ്പോള്‍ ദുരിതമയമാണ്. അപൂര്‍വ്വ രോഗം ബാധിച്ച അമ്മയുടെ ചികിത്സക്കും, വൃക്ക രോഗത്തിനുള്ള സ്വന്തം ചികിത്സക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ യുവതാരം.
മാസങ്ങള്‍ക്ക് മുമ്പു വികായി ആരംഭിച്ച രോഗം ശബ്ദം നഷ്ടപ്പെടുത്തി. അതിനു പിന്നാലേ ആഷ്ലിയുടെ അമ്മക്ക് ചലന ശേഷിയും നഷ്പ്പെട്ടു. വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് രോഗം മോട്ടോര്‍ ന്യൂറോ ഡിസീസാണെന്ന് സ്ഥിരീകരിച്ചത്. അഭിനയ തൊഴിലിലെ സഹപ്രവര്‍ത്തരുടെയടക്കം സഹായത്തോടെയായിരുന്നു ഇതുവരെയുളള ചികിത്സ.
എട്ട് ഹൃസ്വ ചിത്രങ്ങളിലും റിലീസാകാനുളള ആറ് സിനിമകളിലുമാണ് ആഷ്ലി അഭിനയിച്ചത്. ചികിത്സയുടെ ഭാഗമായ് മുടി മുറിച്ചപ്പോള്‍ അമ്മക്ക് സങ്കടം വരാതിരിക്കാനായ് തന്റെ തലമുടിയും ആഷ്ലി വെട്ടി. കൂടാതെ അമ്മയുടെ ചികിതസ്യ്ക്കും കൂടെ നില്ക്കുന്നതിനുമായി അഭിനയവും നിറുത്തി. എന്നാല്‍ വീണ്ടും വിധിയുടെ ക്രൂര വിനോദം. അമ്മയെ പരിചരിക്കുന്നതിനിടെ തളര്‍ച്ചയുണ്ടായപ്പോള്‍ നടത്തിയ പരിശോധനയിലാണ് സ്വന്തം വൃക്കകള്‍ രണ്ടും തകരാറിലായ വിവരം ആഷ്ലി അറിയുന്നത്. ടാപ്പിംഗ് തൊഴിലാളിയായ അച്ചനും പത്തുവയസുകാരനായ അനുജനുമടങ്ങുന്ന കുടുംബം ചിറ്റൂര്‍ അങ്കംവെട്ടിയില്‍ വാടക വീട്ടിലാണ് താമസം.
Post Your Comments