CinemaLatest NewsMollywoodMovie Gossips

മലയാള സിനിമ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജും നസ്രിയയും

താര സംഘടനയായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ വലിയ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് നാല് നടിമാര്‍ രാജി വയ്ക്കുകയും ചെയ്തിരുന്നു. വനിതാ അംഗങ്ങള്‍ രാജിവച്ച സന്ദര്‍ഭത്തില്‍ പിന്തുണ പ്രഖ്യാപിച്ച് പൃഥ്വിരാജ് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ പ്രചാരണാര്‍ഥം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഈ വിഷയത്തിലുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് താരം. പൃഥ്വിരാജിനൊപ്പം നസ്രിയയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

”എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. അതിനെ ധീരം എന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. ഈ ചര്‍ച്ചകള്‍ സംവാദങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രവര്‍ത്തിക്കാന്‍ കുറച്ചുകൂടി നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും.” സിനിമയില്‍ നടക്കുന്ന പ്രശ്‌നങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കൂടാതെ മലയാള സിനിമയില്‍ എല്ലായിടത്തും പ്രശ്‌നമില്ല. അതു നമ്മള്‍ ജോലി ചെയ്യുന്ന ടീമിനെ ആശ്രയിച്ചിരിക്കും. ആര്‍ക്കൊപ്പം ജോലി ചെയ്യുന്നു എന്ന് ആശ്രയിച്ചിരിക്കുമെന്നും പൃഥ്വിരാജ് പറയുന്നു.

സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്നത് നല്ല മാറ്റമാണെന്ന് കരുതുന്നതായി നസ്രിയ പറഞ്ഞു. എ.എം.എം.എയിലോ ഡബ്ല്യു.സി.സിയിലോ ആകട്ടെ സ്ത്രീകള്‍ നിലപാട് പറയുന്നു. അതു തന്നെ നല്ല മാറ്റമാണ്. എല്ലാം സംസാരിക്കണം. പരിഹരിക്കപ്പെടണം അതാണ്‌ വേണ്ടതെന്നും നസ്രിയ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button