പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മൈ സ്റ്റോറി. റോഷ്നി ദിനകര്‍ ഒരുക്കിയ ഈ ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. നടി പാര്‍വതിയോടുള്ള വിരോധമാണ് ചിത്രത്തിനെതിരെയുള്ള പ്രതിഷേധത്തിന് കാരണം. ഇതിനെ തുടര്‍ന്ന് വിമര്‍ശനവുമായി സംവിധായിക രംഗത്തെത്തി.
ഈ ചിത്രം കുടുംബ സമേതം കാണാന്‍ കൊള്ളാത്തതാണെന്ന ആരോപണമാണ് ഇതില്‍ പ്രധാനം. അതുകൊണ്ട് തന്നെ ആളുകള്‍ ചിത്രം കാണാന്‍ മടിക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംവിധായിക ഇതിനെക്കുറിച്ച് തുറന്നു പറയുന്നു.
” എന്റെ ഫെയ്സ്ബുക്ക് പേജ് നോക്കുക. അതില്‍ വരുന്ന കമന്റുകള്‍ കാണുക. നിങ്ങള്‍ക്ക് മനസ്സിലാവും എന്തിനാണ് അവര്‍ എന്റെ സിനിമയെ എതിര്‍ക്കുന്നതെന്ന്. വളരെ മോശം ഭാഷയാണ് അവര്‍ പാര്‍വതിക്കെതിരേ അതിലൊക്കെ ഉപയോഗിച്ചുകണ്ടത്. ആരോടാണെങ്കിലും അത് പാടില്ല. അവരൊരു സ്ത്രീയാണെന്നുകൂടി ഓര്‍ക്കേണ്ടതായിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പുതന്നെ ഒരു പ്രചാരണമുണ്ടായിരുന്നു. ഇതില്‍ അഞ്ച് ചുംബനരംഗങ്ങളുണ്ടെന്ന്. പാര്‍വതിയുടെ അഴിഞ്ഞാട്ടമാണ് സിനിമയില്‍ എന്നൊക്കെ. അതുകൊണ്ട് കുടുംബങ്ങള്‍ക്ക് കാണാന്‍കൊള്ളാത്ത പടമാണിത് എന്നൊക്കെ. അത്തരം ആരോപണമുള്ള ഒരു വീഡിയോ യുട്യൂബില്‍ പ്രചരിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് കാണാന്‍കൊള്ളാത്ത പടമാണോയെന്ന് കണ്ടവര്‍ പറയട്ടെ.”
Post Your Comments