പലപ്പോഴും താരങ്ങള്‍ വിവാദത്തില്‍പ്പെടാറുണ്ട്. പ്രണയം, മത്സരം തുടങ്ങിയവയാണ് താരങ്ങളെ പ്രധാനമായും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. എന്നാല്‍ ചില താരങ്ങള്‍ തങ്ങളുടെ സ്വകാര്യ ചിത്രങ്ങളുടെ പേരില്‍ വിവാദത്തിലാകാറുണ്ട്. അത്തരം ചില താരങ്ങളെ പരിചയപ്പെടാം.
ശില്പ ഷെട്ടി
ബോളിവുഡിലെ പ്രമുഖ നടി ശില്പ ഷെട്ടിയും സഹ നടി റിച്ചാര്‍ഡ് റൈസും കെട്ടിപ്പിടിച്ചു നില്ക്കുന്ന ചിത്രം ഒരു മാസികയുടെ കവര്‍ ചിത്രമായി എത്തിയത് വലിയ വിവാദമായിരുന്നു.
കങ്കണ
ശക്തമായ പ്രതികരണങ്ങള്‍ ഓരോ വിഷയത്തിലും രേഖപ്പെടുത്തുന്നതിലൂടെ ബോളിവുഡിലെ ചര്‍ച്ചാ വിഷയമായി മാറിയ താരമാണ് കങ്കണ. ഹൃത്വിക് റോഷനുമായുള്ള സ്വകാര്യ ബന്ധവും ഇ മെയില്‍ ചോര്‍ച്ചയും താരത്തെ വിവാദത്തില്‍ ആക്കിയിരുന്നു.
തന്നെ പതിനാറാം വയസ്സിൽ പീഡിപ്പിച്ചത് നടൻ ആദിത്യ പഞ്ചോളിയാണെന്നും അത് അറിയിച്ചപ്പോഴുണ്ടായ ആദിത്യയുടെ ഭാര്യ സെറീനയുടെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും നടി കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞത് ബോളിവുഡിലാകെ ഞെട്ടലുണ്ടാക്കിയിരുന്നു.
സോനം കപൂര്‍
ഷേവിംഗ് ചെയ്യുന്ന ചിത്രത്തിന്റെ പേരില്‍ ബോളിവുഡില്‍ വളരെയധികം വിമര്‍ശനം കേട്ട നടിയാണ് സോനം കപൂര്‍.
കരീന കപൂര്‍
ബോളിവുഡ് ഗ്ലാമറസ് തരാം കരീന കപൂര്‍ നടന് സെയിഫ് അലിഖാനെയാണ് വിവാഹം ചെയ്തത്. ഈ വിവാഹവും മകനു തൈമൂര്‍ എന്ന് പേരിട്ടതുമെല്ലാം കരീനയെ വിവാദങ്ങളില്‍ നിറച്ചിരുന്നു.
വിശ്വ ഹിന്ദു പരിഷത്ത് ഹിമാലയ ധ്വനി എന്ന മാസികയില്‍ കരീനയുടെ മോര്‍ഫിംഗ് ചിത്രം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. പകുതി ഹിന്ദു രീതിയിലും പകുതി ഇസ്ലാം രീതിയിലുമുള്ള ചിത്രമാണ് അവര്‍ ഉപയോഗിച്ചത്. ലവ് ജിഹാദിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് നടിയ്ക്ക് നേരെ ഉയര്‍ന്നത്.
Post Your Comments