സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് നടി പാര്‍വതി. കസബയിലെ സ്ത്രീ വിരുദ്ധത വിമര്‍ശിച്ചതിന്റെ പേരിലാണ് പാര്‍വതിയ്ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഈ വിഷയത്തില്‍ തന്നെ നിരന്തരമായി ആക്രമിക്കുന്നവരുടെ ലക്ഷ്യം താന്‍ മാത്രമല്ലെന്നും പാര്‍വതി പറയുന്നു. ഹിന്ദു പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് പാര്‍വതി ഇത് പറയുന്നത്.
ഹേറ്റ് ക്യാമ്ബെയിനുകള്‍ ഉണ്ടാകുന്ന രീതി താന്‍ ശ്രദ്ധിക്കാറുണ്ട്. വ്യക്തിപരമായി തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നവരെ അടിച്ചമര്‍ത്താനോ പൂര്‍ണമായും അവഗണിക്കാനോ സാധിക്കില്ല. വലിയ രീതിയിലുള്ള സ്വഭാവഹത്യയും നടത്തുന്നുണ്ട്.ഞാന്‍ മാത്രമല്ല ലക്ഷ്യമെന്ന് തോന്നുന്നത് അപ്പോഴാണെന്നും പാര്‍വതി പറഞ്ഞു.
ഇങ്ങനെയുള്ള ആള്‍ക്കൂട്ടത്തോട് വാദിക്കാനോ അവരെ പറഞ്ഞ് മനസിലാക്കാനോ നമുക്ക് പറ്റില്ല. ആകെ ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം നമ്മുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുക എന്നതാണ്. കുറച്ചു വൈകിയാണെങ്കിലും അതിന്റെ ഫലം കണ്ടു തുടങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പാര്‍വതി പറയുന്നു.
Post Your Comments