സിനിമ വിജയ പരാജയങ്ങളുടെ ഇടമാണ്. വെള്ളിവെളിച്ചത്തില്‍ പ്രശസ്തിയും സമ്പത്തും മോഹിച്ചെത്തുന്ന പലര്‍ക്കും അതിനുള്ള ഭാഗ്യം ഉണ്ടാകാറില്ല. പക്ഷെ ചിലര്‍ക്ക് വന്‍ വിജയങ്ങളിലൂടെ താര പദവി സ്വന്തമാക്കാന്‍ കഴിയും. തൊണ്ണൂറുകളില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നായിയായിരുന്നു ഭാഗ്യ ശ്രീ.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമാ ലോകത്ത് നിന്നും മാറി നില്ക്കുന്ന ഭാഗ്യ ശ്രീയുടെ പരാജയത്തിന്റെ കാരണം ഒരു നടനാണ്. രാജ കുടുംബത്തില്‍ ജനിച്ച ഭാഗ്യ ശ്രീ ടെലിവിഷന്‍ രംഗത്തുകൂടിയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. ദൂര ദര്‍ശനില്‍ പ്രക്ഷേപണം ചെയ്ത കാഞ്ചി ധൂപ് എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരം മെയിനെ പ്യാര് കിയ എന്ന സൂഒപ്ര് ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിലും താരമായി. എന്നാല്‍ പിന്നീട് താരം സിനിമയില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല. അതിന്റെ കാരണം നടിയുടെ ഭര്‍ത്താവ് കൂടിയായ നടനാണ്.
വെള്ളിവെളിച്ചത്തിന്റെ മാസ്മരിക ഭംഗിയില്‍ ശോഭിച്ചു നില്ക്കുന്ന കാലത്താണ് നടിയുടെ വിവാഹം. പത്തൊന്‍പതാം വയസ്സില്‍ നീണ്ട കാല സുഹൃത്തും നടനുമായ ഹിമാലയയുമായി വിവാഹിതയായി. അതിനു ശേഷം നിരവധി ഒഫെര്‍ ലഭിച്ചു വെങ്കിലും താരം സ്വീകരിച്ചത് ഹിമാലയ്ക്ക് ഒപ്പമുള്ള രണ്ടു ചിത്രങ്ങള്‍ ആയിരുന്നു. അവ പൂര്‍ണ്ണമായും പരാജയപ്പെട്ടതോടെ സിനിമയില്‍ നിന്നും താരം ഔട്ടായി.
Post Your Comments