സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നതില്‍ പലര്‍ക്കും വിജയം നേടാന്‍ കഴിയില്ല. ഒന്നോ രണ്ടോ പരാജയങ്ങളോ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അനിഷ്ട സംഭവങ്ങളോ ഉണ്ടായിക്കഴിഞ്ഞാല്‍ അത് നടീ നടന്മാരുടെ ഭാഗ്യക്കേടാനെന്നു പ്രചരിച്ചു തുടങ്ങും. ചലച്ചിത്ര മേഖലയില്‍ നിന്ന് അങ്ങനെ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.
തനിക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായത് ലോഹിതദാസ് ആയിരുന്നു. അതുകൊണ്ട് ലോഹിതദാസ് മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തതു കൊണ്ടാണെന്ന് വരെ ചിലര്‍ പറഞ്ഞുവെന്ന് നടന്‍ പറയുന്നു. കേരളകൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘എന്നാല്‍ ശരി നമുക്ക് സിനിമ ചെയ്യാം എന്ന ഇന്‍സ്റ്റന്റ് മറുപടി ലോഹി സാറില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ മനോഭാവം ലോഹിസാറിന് ഇഷ്ടമായി. നിവേദ്യത്തില്‍ നായകനാകാനുള്ള അവസരം തന്നെങ്കിലും ആത്മവിശ്വാസമില്ലാത്തതു കൊണ്ട് ഏറ്റെടുത്തില്ല. ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്തുചാടേണ്ട എന്നായിരുന്നു തീരുമാനം. പക്ഷേ വൈകാതെ ലോഹി സാര്‍ നമ്മളെ വിട്ടുപോയി. ഇനി ഞാന്‍ എന്ത് എന്ന കണ്‍ഫ്യൂഷനിലായി. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ കുറേ ചീത്തപേര് കിട്ടിയിട്ടുണ്ട്. അതിന്റെ തുടക്കം സാറിന്റെ മരണത്തോടെയായിരുന്നു.’ – ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Post Your Comments