ആത്മകഥാംശമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച. ബോളിവുഡ് വിവാദ നായകന് സഞ്ജയ് ദത്തിന്റെ ജീവിത കഥ സഞ്ജുവെന്ന പേരില്‍ 300 കോടി രൂപ കളക്ട് ചെയ്ത് മുന്നേറുകയാണ്. എന്നാല്‍ രാജ്കുമാര് ഹിരാനി ഒരുക്കിയ സഞ്ജു സഞ്ജയ് ദത്തിനെ വെള്ളപൂശാനായിരുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതികരണവുമായി സഞ്ജയ് ദത്ത് തന്നെ രംഗത്തുവന്നു.
30-40 കോടി മുടക്കി ഇമേജ് മേക്കോവര്‍ നടത്തണ്ട കാര്യം എനിക്കില്ലയെന്നാണ് സഞ്ജയ് പറയുന്നത്. അതിനെക്കുറിച്ച് സഞ്ജയുടെ വാക്കുകള്‍ ഇങ്ങനെ… ഞാന്‍ ഒരു സത്യം പറഞ്ഞു. ആ സത്യം ഇന്ത്യക്കാര്‍ ഏറ്റെടുത്തു. അതാണ് ബോക്സ് ഓഫീസ് കളക്ഷനുകള്‍ കാണിക്കുന്നത്. യഥാര്‍ഥ സഞ്ജയ് ദത്തിനെ കുറിച്ച് ചിത്രത്തില്‍ ഒന്നും പറയുന്നില്ല. സഞ്ജയ് ദത്തിനെ ആളുകള്‍ ഇഷ്പ്പെടുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. അയാള്‍ സാധാരണ കൗമാരക്കാരെ പോലെ തന്നെയായിരുന്നു.
മറ്റൊന്ന് സുനില്‍ ദത്തിന്റെ മകന് അതില്‍ കവിഞ്ഞ് മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നില്ല. എല്ലാവരും തെറ്റുകള്‍ ചെയ്യുന്നു. അയാള്‍ കുറച്ചു കൂടുതല്‍ തെറ്റുകള്‍ ചെയ്തു. അതിന്റെ പേരില്‍ അയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചു. അതില്‍ അയാള്‍ക്കു കുറ്റബോധമില്ല. തിയേറ്ററില്‍ വച്ച് ഞാന്‍ എന്റെ വികാരങ്ങളെയൊക്കെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. ജീവിതത്തില്‍ നിന്നു പുറത്തു കടക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. എനിക്കിതൊക്കെ വിശ്വസിക്കാന്‍ പറ്റുന്നില്ല’.
Post Your Comments