അച്ഛനമ്മമാരുടെ വഴിയെ താര പുത്രന്മാരും പുത്രിമാരും സിനിമയിലേയ്ക്ക് എത്തുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. മോഹന്‍ലാലിന്റെ മകനും ലിസിയുടെ മകളും എന്ന് തുടങ്ങി നിരവധി താര സന്തതികള്‍ സിനിമാ ലോകത്തെത്തി ക്കഴിഞ്ഞു. എന്നാല്‍ അച്ഛന്റെ വഴിയെ അഭിനയ ലോകത്തെയ്ക്കില്ലെന്നു തുറന്നു പറയുകയാണ് ബോളിവുഡ് വിവാദ നായകന്‍ സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല.
ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സ്വഭാവക്കാരിയാണ് തൃഷാല. കഴിഞ്ഞ ദിവസങ്ങളില്‍ തൃഷാല തന്റെ ഇന്‍സ്റ്റ്രഗാമില്‍ ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ആരാധകര്‍ക്കു തൃഷാലയോടു ചോദ്യങ്ങള്‍ ചോദിക്കാം അവര്‍ അതിന് ഇന്‍സ്റ്റഗ്രാമില്‍ തന്നെ മറുപടി നല്‍കും എന്നതായിരുന്നു ആ ഫീച്ചര്‍. ഇതോടെ തൃഷാലയെ തേടി നിരവധി ചോദ്യങ്ങള്‍ വന്നു. അതില്‍ ഒരാരാധകന്‍ ബോളിവുഡില്‍ നിന്ന് ഒരു നല്ല സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നാല്‍ എന്തായിരിക്കും പ്രതികരണം എന്നു ചോദിച്ചപ്പോഴാണ് താരം ഇത് വ്യക്തമാക്കിയത്. നന്ദി പറയും ഒപ്പം ‘നോ’യുമെന്നായിരുന്നു തൃഷാലയുടെ മറുപടി.
Post Your Comments