BollywoodCinemaGeneral

നിക്കുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പ്രിയങ്ക

ബോളിവുഡും കടന്നു ഹോളിവുഡിലും വിജയക്കൊടി പാറിച്ച നടിയാണ് പ്രിയങ്ക ചോപ്ര. കഴിഞ്ഞ കുറച്ചു നാളുകളായി താരം ഇരുപത്തിയഞ്ചുകാരനായ അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസുമായി പ്രണയത്തിലാണെന്ന് വാര്‍ത്ത. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം സത്യമാണെന്ന് ആരാധകരും വിശ്വസിച്ചു. ഇപ്പോള്‍ നിക്കുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നു.

‘ഇന്ത്യയിലേക്കുള്ള യാത്ര ഞങ്ങളുടെ ബന്ധത്തെ അടുത്ത തലത്തില്‍ എത്തിച്ചു. നിക് യാത്ര നന്നായി ആസ്വദിച്ചു’- പ്രിയങ്ക പറഞ്ഞു. ഇരുവരും ഒരുമിച്ച്‌ ഇന്ത്യയില്‍ എത്തുകയും പ്രിയങ്ക തന്റെ കുടുംബാംഗങ്ങള്‍ക്ക് നിക്കിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല ആകാഷ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹത്തിന് പ്രിയങ്കയും നിക്കും ഒരുമിച്ചെത്തിയിരുന്നു.

priyanka

shortlink

Related Articles

Post Your Comments


Back to top button