ഹോളിവുഡിലും തിരക്കുള്ള താരമായി മാറിയ ബോളിവുഡ് താര സുന്ദരി പ്രിയങ്കയുടെ വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ച. ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇരപത്തിയഞ്ചുകാരനായ ഗായകന് നിക്കും പ്രിയങ്കയും തമ്മിലുള്ള പ്രണയം കഴിഞ്ഞ കുറച്ചു നാളുകളായി വലിയ ചര്‍ച്ചയാണ്. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി.
read also: ചരിത്രം കുറിക്കാന്‍ ഒരുങ്ങി നടി പ്രിയങ്ക; ലാഭവിഹിതം കൈപ്പറ്റുന്ന ആദ്യ ബോളിവുഡ് നടിയായി പ്രിയങ്ക
ഹാംപ്ടണ്‍സില്‍ നടന്ന സാക്സ് എക്സ് വോഗിന്റെ പരിപാടിയിലാണ് താരം വിവാഹത്തിനെ കുറിച്ച് തുറന്നു പറഞ്ഞത്. ”ഞാന്‍ വിവാഹം എന്ന ആശയം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. താനും വിവാഹിതയാകും. വിവാഹം നിങ്ങളെ കൂടുതല്‍ ഫെമിനിസ്റ്റ് ആക്കുമോ ഇല്ലയോ എന്ന് അറിയില്ല. ” ഞങ്ങളെ ജഡ്ജ് ചെയ്യാതെ തങ്ങളുടേതായ തിരഞ്ഞെടുപ്പുകള്‍ക്ക് അനുവദിക്കു എന്നാണ് ഫെമിനിസത്തില്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു
Post Your Comments