BollywoodCinemaGeneralLatest NewsMovie Gossips

ചരിത്രം കുറിക്കാന്‍ ഒരുങ്ങി നടി പ്രിയങ്ക; ലാഭവിഹിതം കൈപ്പറ്റുന്ന ആദ്യ ബോളിവുഡ് നടിയായി പ്രിയങ്ക

സിനിമാ മേഖലയില്‍ നടന്മാരുടെ തോളോട് തെല ചേര്‍ന്ന് ഒരു നായിക. ബോളിവുഡും കടന്ന് ഹോളിവുഡിലും വിജയിച്ച നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോള്‍ ബോളിവുഡില്‍ ലാഭവിഹിതം കൈപ്പറ്റുന്ന ആദ്യ നടിയായി മാറിയിരിക്കുകയാണ് താരം. സല്‍മാന്‍ ഖാന്‍, ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കപൂര്‍ എന്നിവരാണ് ബോളിവുഡില്‍ ചിത്രങ്ങളുടെ ലാഭവിഹിതം കൈപറ്റുന്ന നടന്‍മാര്‍. അവര്‍ക്കൊപ്പമാണ് ഇനിമുതല്‍  പ്രിയങ്കയും.

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഭരതും ഷോണാലി ബോസ് ഒരുക്കുന്ന ‘ദി സ്‌കൈ ഈസ് പിങ്കി’ന്റെ ലാഭവിഹിതവും പ്രിയങ്കയെ തേടിയെത്തും. മിഡ് ഡേ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തില്‍ ദംഗല്‍ നായിക സൈറ വസീമിന്റെ അമ്മ വേഷമാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.

‘സ്‌കൈ ഈസ് പിങ്ക് ചെറിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രമാണ്. താരത്തിന്റെ  ഇപ്പോഴുള്ള പ്രതിഫലം നല്‍കിയാല്‍ ചിത്രം മുന്നോട്ട് പോവില്ല. അതു കൊണ്ടാണ് ചിത്രത്തിന്റ ഷെയര്‍ വാങ്ങാം എന്ന തീരുമാനത്തില്‍ പ്രിയങ്കയെത്തിയത്. ലാഭത്തിന്റെ എത്ര ശതമാനമാകും വാങ്ങുക എന്നത് തീരുമാനമായിട്ടില്ല.’ അണിയറ പ്രവര്‍ത്തകരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button