നടന് ദിലീപിന്റെ വിഷയത്തില്‍ അഭിപ്രായം പറഞ്ഞപ്പോള്‍ തന്നെ ഒരു ചാനൽ അവതാരകൻ നരാധമൻ എന്നാണു വിളിച്ചതെന്നു സിദ്ദിഖിന്റെ വെളിപ്പെടുത്തല്‍. പൊലീസിന്റെയും സാധാരണക്കാരന്റെയും സ്വാതന്ത്ര്യത്തെക്കുറിച്ച് മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിദ്ധിഖ്. ദിലീപിനെ ക്രൂശിക്കാമെങ്കില്‍ ശശി തരൂര്‍ എംപിയെയും ക്രൂശിക്കണമെന്ന് അഭിപ്രായപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട നടനൊപ്പം നിന്നതിനാണ് അത്. സംഭവത്തിൽ സഹപ്രവർത്തകൻ ഉൾപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞതും ഗൂഢാലോചന നടത്തിയെന്നു പറഞ്ഞതും മറ്റൊരു കുറ്റവാളിയായ പൾസർ സുനിയാണ്. പിന്നീട്, ഗൂഢാലോചനയിൽ പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും സിദ്ദിഖ് പറഞ്ഞു.
Post Your Comments