സിനിമാ ലോകത്ത് വീണ്ടും ലൈംഗിക വിവാദം. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കുകയാണ് യുവ നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. സംവിധായകന് ഏആര്‍ മുരുഗദോസിനും, നടന് ശ്രീകാന്തിനും പിന്നാലെ നടന് ലോറന്‍സിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തമിഴ്ലീക്സ് എന്ന ഹാഷ്ടാഗില് ശ്രീറെഡ്ഡി വെളിപ്പെടുത്തിയിരിക്കുന്നത്.
സുഹൃത്തുകള്‍ വഴി പരിചയപ്പെട്ട നടന് ലോറന്‍സ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതിനെക്കുറിച്ചു ശ്രീ റെഡ്ഡിയുടെ വാക്കുകള്‍ ഇങ്ങനെ..
‘ഹൈദരാബാദിലെ മസബ്ടാങ്ക്, ഗോല്‍കോണ്ട ഹോട്ടലില്‍ വെച്ചായിരുന്നു ആദ്യം കണ്ടുമുട്ടുന്നത്. തന്നെ അദ്ദേഹം റൂമിലേക്ക് കൂട്ടികൊണ്ട് പോയി. മുറിയില്‍ പ്രവേശിച്ചതും താന്‍ കണ്ടത് സ്വാമി രഘുവേന്ദ്രയുടെ ഫോട്ടോയും, ഏതാനം രുദ്രാക്ഷങ്ങളുമായിരുന്നു. താന്‍ വളരെ ദരിദ്ര കുടുംബത്തില്‍ നിന്നും സിനിമയില്‍ എത്തിയ വ്യക്തിയാണെന്നും, ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് സിനിമയില്‍ അവസരം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, ജീവിതചെലവ് അടക്കം അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിശ്വസിച്ച് തുടങ്ങി.
എന്നാല്‍ പതിയെ അദ്ദേഹം തനിനിറം പുറത്തെടുത്തു. ആദ്യം എന്നോട് വയറ് കാണിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് കണ്ണാടിക്ക് മുന്നില്‍ റെമാന്‍സ് അഭിനയിക്കാനും, കണ്ണാടിയെ റെമാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു. ശേഷം എന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ് തന്റെ സിനിമയില്‍ ഒരു റോള്‍ നല്‍കും എന്ന് ഉറപ്പു നല്കിയ ശേഷമാണ് പിരിഞ്ഞത്. എന്നാല്‍ ദുഖകരമായ കാര്യമെന്തെന്നാല്‍ അദ്ദേഹം തന്റെ വാക്ക് പാലിച്ചില്ല.’- ശ്രീ റെഡ്ഡി ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments