CinemaMollywoodNEWS

ഫഹദ് അങ്ങനെ ചെയ്‌താല്‍ ഒരിക്കലും ചോദ്യം ഉണ്ടാകില്ല; നസ്രിയ വ്യക്തമാക്കുന്നു!

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നസ്രിയ. അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചു വരവ്. പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലഭിനയിക്കുന്ന നസ്രിയ വിവാഹ ശേഷം സിനിമയില്‍ അഭിനയിച്ചിരുന്നില്ല, ഫഹദ് ഫാസിലാണ് തന്നെ വീണ്ടും അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ചതെന്നും ഒരിക്കലും വിവാഹം ശേഷം അഭിനയിക്കുന്നതില്‍ നിന്ന് ഫഹദ് തന്നെ തടഞ്ഞിട്ടില്ലെന്നും നസ്രിയ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

സിനിമയിലെ എന്റെ ഇടവേള വലിയ ചര്‍ച്ചയായിരുന്നു പക്ഷെ ഫഹദ് സിനിമയില്‍ നിന്ന് ഒരു വര്‍ഷം ഇടവേള എടുത്തത് ആരും ശ്രദ്ധിച്ചില്ല. ചിരിയോടെ നസ്രിയ പങ്കുവെയ്ക്കുന്നു. 

രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിക്കുന്ന അഞ്ജലി മേനോന്റെ കൂടെയില്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. പാര്‍വതിയാണ് ചിത്രത്തിലെ മറ്റൊരു നായിക. ജൂലൈ പതിനാലിന് കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button