മലയാളികളുടെ പ്രിയ താരമാണ് നടി ശ്വേതാ മേനോന്‍. മോഡലിംഗിലൂടെ സിനിമാ ലോകത്തേയ്ക്ക് എത്തിയ ശ്വേത തന്റെ ജീവിതത്തില്‍ പിന്നിട്ട വഴിയിലെ തിരിച്ചടികളും വിമര്‍ശനങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ്.
മിസ് ഇന്ത്യ പട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്വേത മേനോന്റെ ഏറ്റവും പ്രശസ്തമായത് കാമസൂത്രയുടെ പരസ്യത്തിലൂടെയാണ്. എന്നാല്‍ ഈ പരസ്യം സദാചാരക്കാര്‍ വലിയ വിവാദമാക്കി. ഒരു മലയാളിപെണ്‍കുട്ടി കാമസൂത്രയുടെ പരസ്യ മോഡലായതില്‍ അവര്‍ എതിര്‍പ്പ് ശക്തമായി പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി രംഗത്തെത്തി. കാമസൂത്രയില്‍ മോഡലായത് കൊണ്ട് ഖേദമില്ലെന്നും ചാന്‍സ് കിട്ടിയാല്‍ ഇനിയുെ മോഡലാകുമെന്നും ശ്വേത വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ പാപ്പരാസികള്‍ക്ക് അറിയേണ്ടിയിരുന്നത് ഒരു മലയാളി എന്ന നിലയില്‍ ഈ വിഷയത്തില്‍ തന്റെ മാതാപിതാക്കളുടെ അഭിപ്രായമാണെന്ന് ശ്വേത വിമര്‍ശിക്കുന്നു.
അതിനെക്കുറിച്ച് നടിയുടെ വാക്കുകള്‍ ഇങ്ങനെ… ”അത് അവളുടെ ജോലിയുടെ ഭാഗമല്ലേ എന്നായിരുന്നു ഒരു അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായി അച്ഛന്‍ പറഞ്ഞതെന്ന് ശ്വേത പറയുന്നു. അപ്പോള്‍ പിന്നെ മലയാളിയുടെ സംസ്‌കാരത്തെപ്പറ്റിയായി ചോദ്യം. മലയാളികള്‍ ഇതൊന്നും ഉപയോഗിക്കാറില്ലേ എന്ന് അച്ഛന്‍ മറുപടി നല്‍കിയതായും” ശ്വേത പറഞ്ഞു.
Post Your Comments