
മലയാളത്തില്‍ ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഷാജോണ്‍ കോമഡി നടനായും, സഹ നടനായും, പ്രതിനായകനായുമൊക്കെ മിന്നി തിളങ്ങുകയാണ്. തമിഴില്‍ രജനീകാന്തിനൊപ്പവും ഷാജോണ്‍ അഭിനയിച്ചു കഴിഞ്ഞു. ശങ്കര്‍ ചിത്രം യന്തിരന്‍ 2-വിലാണ് ഷാജോണ്‍ ശ്രദ്ധേയ കഥാപാത്രമായി എത്തുന്നത്. രജനീകാന്തിന്റെ വിനയം മലയാളത്തിലുള്ള താരങ്ങള്‍ കണ്ടുപഠിക്കണമെന്നും, അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുതമാണെന്നും ഷാജോണ്‍ അഭിപ്രായപ്പെടുന്നു.
മലയാളത്തിലെ പരിചയ സമ്പത്തുള്ള നടന്മാര്‍ രജനീകാന്തിന്റെ വിനയം കണ്ടുപഠിക്കണം എന്നല്ല താന്‍ പറഞ്ഞതെന്നും ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചാല്‍ ലോകം തന്നെ കീഴടക്കി എന്ന് തോന്നുന്ന ചില നടന്‍മാരെ ഉദ്ദേശിച്ചാണ് രജനീകാന്തിന്റെ വിനയത്തെക്കുറിച്ച് പരാമര്‍ശിച്ചതെന്നും കലാഭവന്‍ ഷാജോണ്‍ വ്യക്തമാക്കി. മമ്മൂട്ടിയും മോഹന്‍ലാലിനെയും പോലെയുള്ളവര്‍ രജനീകാന്തില്‍ നിന്ന് ഒന്നും കണ്ടു പഠിക്കേണ്ടതായിട്ടില്ല. എല്ലാ ഗുണങ്ങളും ഒത്തു ചേര്‍ന്ന ആര്‍ട്ടിസ്റ്റുകള്‍ ആണ് അവര്‍.
(മനോരമ ന്യൂസ് ചാനലിലെ നേരെ ചൊവ്വേ എന്ന പ്രോഗ്രാമിലെത്തിയപ്പോള്‍ പങ്കുവെച്ചത്)
Post Your Comments