CinemaGeneralMollywood

അച്ഛന്റെ പ്രായമുള്ള സംവിധായകനില്‍ നിന്നു മോശം അനുഭവം നേരിട്ടതിനെകുറിച്ച് ശ്രുതി

സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക ചൂഷണം വര്‍ദ്ധിച്ചു വരുകയാണ് . ഈ അവസരത്തില്‍ പല നടിമാരും തങ്ങള്‍ നേരിട്ട ദുരനുഭാവത്തെക്കുരിച്ചു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അച്ഛന്റെ പ്രായമുള്ള സംവിധായകനില്‍ നിന്നു മോശം അനുഭവം നേരിട്ടതിനെകുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായിക ശ്രുതി നമ്പൂതിരി.

അഞ്ജലി മേനോന്റെ കൂടെയിലെ ഹിറ്റ് പാട്ടുകളില്‍ ഒന്നിന്റെ പാട്ടെഴുത്തുകാരി കൂടിയാണ് ശ്രുതി. ഇപ്പോള്‍ നേടിയ ഈ പ്രശസ്തിയിലേയ്ക്കുള്ള തന്റെ പരിണാമവഴിയില്‍ നേരിട്ട ദുരനുഭത്തെക്കുറിച്ച് ഒരു ചാനല്‍ പ്രോഗ്രാമില്‍ താരം വെളിപ്പെടുത്തി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ‘ഞാന്‍  24-25 വയസ് പ്രായമുള്ള കാലഘട്ടം. ആ സമയത്തൊക്കെ നമ്മള്‍ ഗുരുസ്ഥാനീയരായി കണ്ടവര്‍, അച്ഛന്റെ സ്ഥാനത്തു കണ്ടയാളുകള്‍ അവരില്‍ നിന്നൊക്കെയാണ് ഇത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. അത്രയും പ്രായമുള്ളയാളുകളില്‍ നിന്നൊക്കെ.. ഞെട്ടുന്ന അനുഭവങ്ങള്‍ തന്നെയാണ്. എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഒരു ഫിലിംമേക്കറുടെ അടുത്തു നിന്ന് എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് രാത്രി മുഴുവന്‍ കിടന്നു കരഞ്ഞു, ആരോടും പറയാനും പറ്റില്ല.

അയാള്‍ മോശമായ ആംഗ്യം കാണിച്ചു. എത്ര ചെറിയ ജെസ്റ്ററാണെങ്കിലും അതു വേദനിപ്പിക്കുന്നതാണ്. സെക്ഷ്വലി നമ്മളെ മുറിവേല്‍പിക്കുന്ന രീതിയിലുള്ള പെരുമാറ്റം. പറഞ്ഞിട്ടു കാര്യമില്ല എന്താ ചെയ്യുക. ഇതിപ്പോള്‍ സിനിമയില്‍ മാത്രമൊന്നുമല്ല. മറ്റു പലയിടങ്ങിലും ഇതൊക്കെ ഉണ്ടാകുന്നുണ്ട്. പക്ഷേ സിനിമയില്‍ ഇത് ഇത്തിരി കൂടുതലാണ്. എന്റെ അനുഭവം വച്ച്‌ സിനിമയില്‍ ഇങ്ങനെയുള്ള ചൂഷണം കൂടുതലാണ്. ഇപ്പോള്‍ അതു കുറഞ്ഞിട്ടുണ്ട്.”

കടപ്പാട് : കപ്പ ടിവി

 

shortlink

Related Articles

Post Your Comments


Back to top button