സിനിമാ രംഗത്ത് വീണ്ടും ലൈംഗിക ആരോപണം. വിവാദ നടി ശ്രീ റെഡ്ഡിയാണ് ഓരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുമായി എത്തി ആരാധകരെ ഞെട്ടിക്കുന്നത്. ഇത്തവണ ശ്രീ റെഡ്ഡിയുടെ ആരോപണത്തിനു ഇരയായിരിക്കുന്നത് പ്രമുഖ സംവിധായകന് ഏ ആര് മുരുകദോസും തമിഴ് നടന് ശ്രീകാന്തുമാണ്.
ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നുമാണ് ശ്രീ ചോദിക്കുന്നത്. കൂടാതെ തനിക്ക് അവസരം വാഗ്ദാനം ചെയ്ത് മുരുകദോസ് പറ്റിക്കുകയായിരുന്നുവെന്നും അയാള്‍ക്കെതിരെ തൊണ്ണൂറു ശതമാനം തെളിവും തന്റെ പക്കലുണ്ടെന്നും ശ്രീ റെഡ്ഡി പറയുന്നു. അഞ്ച് വര്‍ഷം മുന്‍പ് ക്രിക്കറ്റ് ലീഗ് നടക്കുമ്ബോള്‍ നടന് ശ്രീകാന്തും താനുമായി ഹൈദരാബാദിലെ ഹോട്ടലില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായും നടി വെളിപ്പെടുത്തി. തമിഴ് ലീക്ക് എന്ന ഹാഷ്ടാഗിലൂടെയാണ് നടി രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത്
Post Your Comments