താര സംഘനയായ അമ്മയില്‍ വിവാദങ്ങള്‍ കടുക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനവുമായി സീനിയര്‍ താരം നടി ഗോമതി രംഗത്ത്. അമ്മ സംഘടനയില്‍ നിന്ന് അടിച്ചമര്‍ത്തല്‍ നേരിട്ടുണ്ടെന്നാണ് ഗോമതിയുടെ വെളിപ്പെടുത്തല്‍. എന്തെങ്കിലും കാര്യങ്ങള്‍ ചോദിച്ചാല്‍ പുശ്ചിച്ച് തള്ളുന്ന നിലപാടാണ് അമ്മയ്ക്ക് ഉള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി.
തങ്ങളെപ്പോലെയുള്ളവര്‍ക്ക് അമ്മയില്‍ അഭിപ്രായം പറയാനുള്ള വോയിസ് ഇല്ലായിരുന്നുവെന്നും ഗോമതി പറയുന്നു. നടിമാരുടെ അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച സാഹചര്യത്തിലാണ് ഡബ്ല്യൂസിസി സംഘടന ഉദയം കൊണ്ടതെന്നും അവര്‍ ഒരു മാധ്യമത്തിനോട് സംസാരിക്കവേ കൂട്ടിച്ചേര്‍ത്തു.
Leave a Comment