‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍വെച്ച് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനോട് വളരെ സീരിയസ്സായി ഒരു ആഗ്രഹം പറയുകയുണ്ടായി. എനിക്ക് വായന വളരെകുറവാണ് അതുകൊണ്ട് കുറേ നല്ല പുസ്തകങ്ങള്‍ വായിക്കണമെന്നായിരുന്നു മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനോട് വെളിപ്പെടുത്തിയ ആഗ്രഹം.
ലാലിന്‍റെ ആഗ്രഹം തീവ്രമാണെന്ന് മനസിലാക്കിയ സത്യന്‍ അന്തിക്കാട് ഡി.സി ബുക്സില്‍ പോയി ലാലിന് വായിക്കാന്‍ വേണ്ടി കുറേ നല്ല പുസ്തങ്ങള്‍ വാങ്ങിച്ചു. പക്ഷേ ഇന്നുവരെയും ലാല്‍ ആ പുസ്തകങ്ങളൊന്നും കൈകൊണ്ട് തൊട്ടിട്ടില്ല എന്നാണ് സത്യന്‍ അന്തിക്കാടിന്റെ പരാതി.
പുസ്തകങ്ങള്‍ വാങ്ങിച്ചപ്പോള്‍ ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാടിനോട് ചോദിച്ചിരുന്നു ‘ആര്‍ക്കാണ് സത്യാ ഈപുസ്തകങ്ങളൊക്കെ വാങ്ങിക്കുന്നതെന്ന്’? ലാലിനാണെന്ന് പറഞ്ഞപ്പോള്‍ ‘അയാള്‍ ഇതൊക്കെ വായിക്കാനാണോ’ എന്നായിരുന്നു ശ്രീനിയുടെ മറുചോദ്യം. വാങ്ങിക്കൊടുത്ത പുസ്തകങ്ങളൊന്നും ലാല്‍ വായിച്ചിട്ടില്ല എന്ന് മാത്രമല്ല വാങ്ങിച്ച പുസ്തകത്തിന്‍റെ പൈസ ഇതുവരെയും നല്‍കിയിട്ടില്ലെന്നും സത്യന്‍ അന്തിക്കാട് ചിരിയോടെ പങ്കുവെയ്ക്കുന്നു.
Post Your Comments