തനിക്കും കുഞ്ഞിനും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലെന്നും അതിനാല്‍ അഭിനയ രംഗത്തേയ്ക്ക് എത്തുകയാണെന്നും വെളിപ്പെടുത്തി ക്രിക്കറ്റ്താരം മുഹമ്മദ് ഷമിയുടെ മുന്‍ഭാര്യ ഹസിന് ജഹാന്. അഭിനയമല്ലാതെ പണം കണ്ടെത്താന്‍ മറ്റൊരു വരുമാന മാര്‍ഗ്ഗമില്ലെന്നും ജഹാന് പറയുന്നു. സംവിധായകന് അംജത് ഖാന് എന്നെ സമീപിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ വേഷമിടാം എന്ന് സമ്മതിച്ചിട്ടുണ്ട്. ജഹാന് പറഞ്ഞു. അംജത് ഖാന് ഒരുക്കുന്ന സിനിമയില്‍ പത്രപ്രവര്‍ത്തകയുടെ വേഷമാണ് ജഹാന്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഷമിയും ജഹാനും വിവാഹിതരാകുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി വിവാദങ്ങളിലാണ് ഇരുവരും. ഷമിക്ക് പരസ്ത്രീബന്ധമുണ്ടെന്നും തന്നോട് വിശ്വാസവഞ്ചന കാണിച്ചുവെന്നുന്നും ആരോപിച്ചു രംഗത്തെത്തിയ ജഹാന് നേരത്തേ വിവാഹിതയാണെന്നും രണ്ടുകുട്ടികളുടെ അമ്മയാണെന്നുമുള്ള സത്യം മറച്ചുവച്ചുവെന്നായിരുന്നു ഷമിയുടെ ആരോപണം. ആദ്യ ഭര്‍ത്താവ് ഷെയ്ക് സെയ്ഫുദ്ദീനില്‍ പിറന്ന മക്കളെ സഹോദരിമാര്‍ എന്ന നിലയിലാണ് ജഹാന് തനിക്ക് പരിചയപ്പെടുത്തി തന്നതെന്ന് ഷമി കുറ്റപ്പെടുത്തി.
Post Your Comments