‘അനിയത്തിപ്രാവ്’ എന്ന പ്രണയ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നായകനാണ് കുഞ്ചാക്കോ ബോബന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം സമീറയെ പ്രണയിക്കുന്ന ഷാഹിദായി കുഞ്ചാക്കോ ബോബന്‍ ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ താരത്തിന് സിനിമയിലെ പ്രണയ രംഗങ്ങളെക്കുറിച്ചു ഒട്ടേറെ കാര്യങ്ങള്‍ പങ്കുവെയ്ക്കാനുണ്ട്. കൈരളി ടിവിയിലെ ജെ.ബി ജക്ഷന്‍ എന്ന പരിപാടിക്കിടെയാണ് കുഞ്ചാക്കോ ബോബന്‍ മനസ്സുതുറന്നത്.
ടേക്ക് ഓഫില്‍ പാര്‍വതിയുടെ സമീറയെന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്‍റെ ഷഹീദ് എന്ന കഥാപാത്രത്തെ ചുംബിക്കുന്ന ഒരു രംഗമുണ്ട്, ഈ സീന്‍ എടുക്കുമ്പോള്‍ താന്‍ ഉമ്മവയ്ക്കുന്നതില്‍ കുഞ്ചാക്കോ ബോബന്‍ മടി കാണിച്ചിരുന്നതായി പാര്‍വതി പറയുന്നു.
എന്നാല്‍ തനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും നായികാ കഥാപാത്രത്തോടൊപ്പം അഭിനയിക്കുമ്പോള്‍ പ്രിയയെയാണ് ഓര്‍മ്മിക്കാറുള്ളതെന്നും പാര്‍വതിയുമായി സഹോദര ബന്ധമാണെന്നും അതിനാല്‍ ഉമ്മ വെയ്ക്കുന്നതിനാല്‍ കുഴപ്പമില്ലെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്‍റെ പ്രതികരണം.
Post Your Comments