ഉപ്പും മുളകും ടെലിവിഷന്‍ സീരിയലിന്റെ സംവിധായകനെതിരെയുള്ള നടി നിഷാ സാരംഗിന്റെ ആരോപണം കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിവെയ്ക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനവുമായി കെ,ബി ഗണേഷ് കുമാര്‍ രംഗത്ത്, സീരിയല്‍ അധികൃതര്‍ സംവിധായകനെ നിലനിര്‍ത്തി കൊണ്ട് ചപ്പും ചവറും എന്ന പേരില്‍ മറ്റൊരു സീരിയലുമായി രംഗത്ത് എത്തിയേക്കാം എന്ന പരിഹാസമാണ് ഗണേഷ് കുമാര്‍ ഉന്നയിക്കുന്നത്.
ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മയുടെ പത്രകുറിപ്പിലായിരുന്നു ഗണേഷ് കുമാറിന്റെ വിശദീകരണം.
ഉപ്പും മുളകുമെന്ന സീരിയലിന്റെ സംവിധായകനില്‍ നിന്നുമുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ തു നിഷാ സാരംഗിനെ അപമാനിക്കുന്നതിനും സീരിയലില്‍ നിന്നും പുറത്താക്കാനും നടത്തിയ ഹീനശ്രമങ്ങളെ ആത്മ അപലപിക്കുന്നു. കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലേക്ക് താന്‍ തിരിച്ചുവരണമെങ്കില്‍ സംവിധായകനെ മാറ്റണമെന്ന് നിഷാ സാരംഗ് ആവശ്യപ്പെട്ടിരുന്നു. താരവുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ചാനല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ താരത്തിന് ഉറപ്പുനല്‍കിയിരുന്നു. പരമ്പരയില്‍ താരം തുടരുമെന്നറിയിച്ചപ്പോഴും ഇക്കാര്യത്തെക്കുറിച്ച് വിശദീകരണമുണ്ടായിരുന്നില്ല. ഈ നീക്കത്തെ സംശയകരമായിട്ടായിരുന്നു എല്ലാവരും കണ്ടത്. താരത്തെ ഉപ്പും മുളകില്‍ നിലനിര്‍ത്തി കുറച്ച് എപ്പിസോഡുകള്‍ കഴിഞ്ഞതിന് ശേഷം സീരിയല്‍ അവസാനിപ്പിച്ച് പിന്നീട് ചപ്പും ചവറും എന്നോ മറ്റോ വേറൊരു പേരില്‍ അതേ സംവിധായകനെ വെച്ച് സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും നടി ഒഴിവാക്കപ്പെടുന്നതിനുമുള്ള സാധ്യത ഈ അനുഭവങ്ങളില്‍ നിന്നും സംശയിക്കപ്പെടേണ്ടിയിരിക്കുന്നു.
Post Your Comments