താരസംഘടനയായ അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി പത്മപ്രിയ. അമ്മയില്‍ ജനാധിപത്യമില്ലെന്ന് നടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ പറഞ്ഞത് പലതും ശരിയല്ലെന്നും എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും പത്മപ്രിയ പറയാതെ പറഞ്ഞു.
അമ്മയില്‍ ജനാധിപത്യമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ എന്തിനാണ് ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നത്. മത്സരിക്കാന്‍ താല്‍പര്യമുള്ളവരെപ്പോലും പിന്തിരിപ്പിക്കും. മത്സരിക്കാനുള്ള താല്‍പര്യം പാര്‍വതി അറിയിച്ചിരുന്നു. സെക്രട്ടറിയോടാണ് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചത്. എന്നാല്‍ പാര്‍വതിയെ സെക്രട്ടറി പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മലയാളം വാര്‍ത്താ ചാനലിനോടാണ് പത്മപ്രിയ ഇക്കാര്യം പറഞ്ഞത്.
സംഘടനയില്‍ നിന്നും രണ്ട് പേര്‍ മാത്രമാണ് രാജി വെച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നത്. എന്നാല്‍ ഇത് ശരിയല്ല, റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയതാണ്. ഇമെയില്‍ വഴിയാണ് ഇവര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. കത്ത് കിട്ടിയിട്ടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ പറഞ്ഞു.
Post Your Comments