
മലയാള ടെലിവിഷൻ രംഗത്ത് ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. പരിപാടിയിൽ നടൻ മോഹന്‍ലാലിനോടൊപ്പമുള്ള ഞായറാഴ്ച എപ്പിസോഡ് ആരംഭിച്ചു. അരിസ്റ്റോ സുരേഷ്, അനൂപ് ചന്ദ്രന്, പേളി മാണി എന്നിവരില്‍ ഒരാള്‍ ഈ ആഴ്ച പുറത്താവുമെന്നാണ് കഴിഞ്ഞ എപ്പിസോഡില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.
നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന മൂന്ന് പേരോടും പുറത്താകുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചു. എന്നാൽ അരിസ്റ്റോ സുരേഷ് നൽകിയ മറുപടി മോഹൻലാലിനെയും മത്സരാർത്ഥികളെയൂം ഞെട്ടിച്ചുകളഞ്ഞു. ഈ മൂന്ന് പേരില്‍ ആര് പുറത്തുപോകണമെന്നാണ് അഭിപ്രായമെന്നാണ് മോഹൻലാൽ ചോദിച്ചത്. ചോദ്യത്തിന് ഉടനെ മറുപടിയും ലഭിച്ചു. ഇതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാണ് അരിസ്റ്റോ സുരേഷ് അഭിപ്രായപ്പെട്ടത്.
Read also:ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അച്ഛന് പകരം മകൻ ; ചിത്രങ്ങൾ കാണാം
തുടർന്ന് പുറത്ത് പോകാനുള്ള താല്പര്യം അനൂപ് ചന്ദ്രനും പ്രകടിപ്പിച്ചു. വീട്ടില്‍ പോയാല്‍ കൃഷിയും പശു വളര്‍ത്തലുമൊക്കെയായി കഴിയാമെന്നും അതൊക്കെ തനിക്ക് നഷ്ടപ്പെടുന്നുണ്ടെന്നും അനൂപ് പറഞ്ഞു. എന്നാൽ പുറത്തുപോകണമെന്ന ആഗ്രഹം പറഞ്ഞില്ലെങ്കിലും വീട്ടില്‍ നിന്ന് വിട്ടുനില്ക്കുന്നതിൽ ബുദ്ധിമുട്ടാണ് പേളി മാണി പറഞ്ഞു.
Post Your Comments