
മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് വിനായകന്‍. സംസ്ഥാന പുരസ്കാരമടക്കം നിരവധി ബഹുമതികള്‍ സ്വന്തം പേരിലാക്കിയ വിനായകന്‍ ഇന്നത്തെ മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങളില്‍ ഒരാളാണ്. തനിക്കുള്ള കോമേഴ്സിയല്‍ വാല്യൂവും നന്നായി മനസിലാക്കുന്ന വിനായകന്‍ പുതിയ കളികളുമായി മലയാള സിനിമയില്‍ കളം നിറയാനുള്ള ഒരുക്കത്തിലാണ്.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘പോത്ത്’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഒരു കോടിയോളം പ്രതിഫലം വിനായകന്‍ ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരു കോടി ക്ലബിലെക്കുള്ള വിനായകന്റെ കുതിപ്പ് ആരാധര്‍ക്ക് അപ്രതീക്ഷിതമായ ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണ്. വളരെ സെലക്ടീവായി സിനിമ ചെയ്യുന്ന വിനായകന്‍ കോടി ക്ലബിലെ നായകനെന്ന നിലയിലും മോളിവുഡില്‍ പേരെടുക്കുകയാണ്.
Post Your Comments