എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ യുവ താരങ്ങള്‍ പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. എന്നാല്‍ ഈ സിനിമയുടെ പ്രചരണത്തിനായി താരങ്ങള്‍ സഹകരിക്കുന്നില്ലന്ന ആരോപണവുമായി സംവിധായക റോഷ്‌നി ദിനകര്‍ രംഗത്ത്. മലയാള സിനിമയിലെ ചേരിപ്പോര് തന്റെ സിനിമയുടെ വിജയത്തെ കാര്യമായി ബാധിച്ചെന്നും എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംവിധായിക പറഞ്ഞു.
കസബ വിവാദവും നടി പാര്‍വ്വതിക്കെതിരായ സൈബര്‍ ആക്രമണവും തന്റെ സിനിമയെ കാര്യമായി ബാധിച്ചു. പൊതുവിഷയങ്ങളില്‍ ഇരു താരങ്ങളും സ്വീകരിച്ച നിലപാടിന് ഇരയായത് ചിത്രവും, സംവിധായികയായ താനുമാണെന്നും ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ മോശമായ പ്രചാരണമാണ് നടക്കുന്നതെന്നും അവര്‍ പറയുന്നു. കൂടാതെ സിനിമയുടെ പ്രചാരണത്തിനായി ഒപ്പം നില്‍ക്കേണ്ട പൃഥിരാജും പാര്‍വതിയും അതിന് തയ്യാറായില്ലെന്നും സംവിധായിക പറഞ്ഞു.
കൂടാതെ മലയാള സിനിമയില്‍ പുതുമുഖമായതിനാല്‍ ഒരു സംഘടനയുടെയും പിന്തുണ തനിക്ക് ലഭിച്ചില്ലെന്ന് തുറന്നു പറയുന്ന റോഷിനി വുമന്‍സ് ഇന്‍ കളക്ടീവുമായി ബന്ധപ്പെട്ടപ്പോള്‍ പരാതി സ്വീകരിക്കാനാവുന്ന രീതിയില്‍ സംഘടന വളര്‍ന്നിട്ടില്ലെന്നായിരുന്നു അതിലെ അംഗമായ സജിത മഠത്തില്‍ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു
Post Your Comments