CinemaMollywoodNEWS

‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ഭരിക്കാന്‍ രാജാവിന്‍റെ മകന്‍!

ആദിയ്ക്ക് ശേഷമുള്ള പ്രണവ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ ആധികാരികമായി ചര്‍ച്ച ചെയ്തിരുന്നു. ഒടുവില്‍ പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത് രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ്. പ്രണവ് മോഹന്‍ലാലുമായുള്ള പുതിയ ചിത്രത്തെക്കുറിച്ച് അരുണ്‍ ഗോപി വ്യക്തമാക്കിയതോടെ ആരാധകര്‍ കയ്യടികളോടെ അത് സ്വീകരിക്കുകയും ചെയ്തു.

ഇപ്പോഴിതാ അരുണ്‍ ഗോപി-പ്രണവ് ചിത്രത്തിന്റെ പേരും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും അരുണ്‍ ഗോപി തന്നെയാണ്. ചിത്രത്തില്‍ വമ്പന്‍ താരനിര അണിനിരക്കും. ടോമിച്ചന്‍ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിര്‍മ്മാണം. ‘ഇരുപതാം നൂറ്റാണ്ട്’ എന്ന കെ. മധു-എസ് എന്‍ സ്വാമി ടീമിന്റെ ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്, അത് കൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രണവ് മോഹന്‍ലാലിന്‍റെ ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ട് അച്ഛൻ ഭരിച്ചു, മകന്‍ ഇനി ഇരുപത്തിഒന്നാം നൂറ്റാണ്ട് ഭരിക്കട്ടെ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

shortlink

Related Articles

Post Your Comments


Back to top button