തെന്നിന്ത്യയുടെ സൂപ്പര്‍താരം വിജയുടെ മാസ് ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. വിജയും സൂപ്പര്‍ഹിറ്റ് സംവിധായകന് ഗൌതം മേനോനും ഒന്നിക്കുന്നുവെന്ന വാര്‍ത്ത 2012 മുതല്‍ പുറത്തുവരുന്നു. അന്ന് ഒരു ചിത്രം പ്രഖ്യാപിക്കുകയും ചെയ്തു, യോഹന് അധ്യായം ഒന്‍ട്ര്. എന്നാല്‍ ചിത്രം ഇതുവരെയും പുറത്തുവന്നില്ല. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകന് ഗൗതം മേനോന്.
”വളരെ മുമ്പ് തന്നെ ഞാന്‍ യോഹന് അധ്യായം ഒന്ട്രിന്റെ തിരക്കഥയുമായി ഞാന്‍ വിജയെ സമീപിച്ചതായിരുന്നു. പക്ഷേ ആ സമയത്ത് തിരക്കഥയുടെ 75 ശതമാനത്തോളം മാത്രമേ പൂര്‍ത്തിയായിട്ടുണ്ടായിരുന്നുള്ളൂ. മുഴുവന്‍ സ്ക്രിപ്റ്റും വായിച്ച് നോക്കിയിട്ടല്ലാതെ സൈന്‍ ചെയ്യില്ലെന്ന് വിജയ് പറഞ്ഞു. ഞാനതു സമ്മതിച്ചു. പിന്നീട് ധ്രുവനച്ചത്തിരത്തിന്റെ തിരക്കുകളിലായി താനും മറ്റു ചില ചിത്രങ്ങളാല്‍ വിജയും തിരക്കുകളായി. അങ്ങനെ ആ ചിത്രം നീണ്ടുപോവുകയായിരുന്നു’.
എന്തായാലും ആ ചിത്രം ഉപേക്ഷിച്ചിട്ടില്ല. താമസിക്കാതെ തന്നെ വര്ക്കുകളാരംഭിക്കുമെന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഗൗതം മേനോന് വ്യക്തമാക്കി.
Post Your Comments