ബിഗ്‌ബോസ് ഹൗസില്‍ പൊട്ടിത്തെറി!! ഒടുവില്‍ താരങ്ങളുടെ പിണക്കം അവസാനിച്ചു

അഞ്ച് ഭാഷകളില്‍ വിജയകരമായി മുന്നേറുന്ന ബിഗ്‌ ബോസ് റിയാലിറ്റി ഷോ ഇപ്പോള്‍ മലയാളത്തിലും. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ താരങ്ങളുടെ രസകരമായ ബന്ധങ്ങളിലൂടെ മുന്നേറുകയാണ്. പിണക്കങ്ങളും ഇണക്കങ്ങളുമായി താരങ്ങള്‍ ഷോ ലൈവാക്കുകയാണ്.

മത്സരാര്‍ഥികള്‍ തമ്മില്‍ എല്ലാദിവസവും വാക് വാദത്തില്‍ ഏര്‍പ്പെടുന്നത് ഷോയുടെ ഒരു പ്രത്യേകതയാണ്. പുതിയ ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിഗ്ബേസ് ഹൗസില്‍ നടന്ന ടാസ്ക്ക് വലിയൊരു പൊട്ടിത്തെറിയിലാണ് അവസാനിച്ചത്. ശ്വേതയും അനൂപും ശ്രീജീഷുമായിരുന്നു ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതിനിടയില്‍ ശ്വേതയും അനൂപ് മേനോനും തമ്മില്‍ വാക് തര്‍ക്കമുണ്ടാകുകയും ചെയ്തു. ശ്വേതയുമായി നടന്ന പ്രശ്നത്തിനെ തുടര്‍ന്ന് അനൂപ് ടാസ്ക്കില്‍ നിന്ന് സ്വയം പുറത്തു പോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബഗ്ബോസ് ഹൗസില്‍ വീണ്ടും വഴക്കിന് അരങ്ങേറി. രഞ്ജിനിയ‌ും അനൂപുമായിട്ടായിരുന്നു വഴക്ക്. പിന്നീട് ബിഗ് ബോസിന്റെ പ്രതിനിധി എന്ന നിലയില്‍ ക്യാമറയ്ക്ക് മുന്നില്‍ അനൂപ് മാപ്പ് പറയുകയും ചെയ്ത.

read also:അനുപമയെ പ്രകാശ്‌ രാജ് ശകാരിച്ചു; ഒന്നിലേറെ തവണ ആവര്‍ത്തിച്ചപ്പോള്‍ സൂപ്പര്‍ താരത്തിന്‍റെ നിയന്ത്രണം വിട്ടു!

അനൂപും ശ്വേതയും തമ്മിലുള്ള വഴക്കില്‍ ബിഗ് ബോസ് ഇടപെട്ടു. ഇതിനെ തുടര്‍ന്ന് ബിഗ് ബോസിലെ കണ്‍ഫെഷന്‍ റൂമില്‍ വളിച്ചു വരുത്തി ശ്വേതയോട് അനൂപിന് മാപ്പ് നല്‍കാന്‍ കഴിയുമോ എന്ന് ചോദിച്ചു. തുടര്‍ന്നു ഇവര്‍ സമ്മതം മൂളുകയായിരുന്നു. നിറ കണ്ണു കളോടെ തിരികെ സുഹൃത്തുക്കളുടെ അടുത്തെത്തിയ ഇരു താരങ്ങളും ഒത്തു തീര്‍പ്പിലെത്തി. തുടര്‍ന്ന് ശ്വേത മുന്‍പ് ആവശ്യപ്പെട്ടിരുന്ന മസാല ദേശ ബിഗ് ബോസ് ഇവര്‍ക്ക് നല്‍കി. അത് അനൂപ് മേനോന്‍ വാരി കൊടുത്തു അവര്‍ തമ്മിലുളള പ്രശ്നം പരിഹരിക്കുകയും ചെയ്തു.

Share
Leave a Comment