CinemaGeneralLatest NewsMollywoodMovie Gossips

അനുപമ കരഞ്ഞുകൊണ്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി; വാര്‍ത്തയ്ക്ക് മറുപടിയുമായി നടി

നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അനുപമ. തെന്നിന്ത്യയില്‍ തിരക്കുള്ള താരമായി മാറിയ അനുപമ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയെന്ന് റിപ്പോര്‍ട്ട്.

ഹലോ ഗുരു പ്രേമശോകം’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അനുപമയെ മുതിർന്ന നടനായ പ്രകാശ് രാജ് വഴക്ക് പറഞ്ഞെന്നും ഇതിനെ തുടര്‍ന്ന് താരം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് പ്രചാരണം. സംഭവം സിനിമാലോകത്തും ചർച്ചയായതോടെ വിവാദം അവസാനിപ്പിച്ച് അനുപമ തന്നെ രംഗത്തു വന്നു. പ്രകാശ് രാജുമൊത്തുള്ള സെല്‍ഫി പോസ്റ്റ്‌ ചെയ്ത താരം ആ തമാശകള്‍ എന്നാണു അതിനു അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button