CinemaLatest NewsMollywoodNEWS

മോഹന്‍ലാലിന്റെ ആ നിലപാടിനോട് യോജിക്കാനാകില്ല; പദ്മപ്രിയ

നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്നത് വലിയ പ്രതിഷേധം ഉണ്ടാക്കുകയാണ്. അമ്മയില്‍ ജനാധിപത്യമില്ലെന്നും മത്സരിക്കാന്‍ ആഗ്രഹിച്ച നടിയെ പിന്തിരിപ്പിച്ചെന്നുമുള്ള വിമര്‍ശനവുമായി വനിതാ സംഘടനയും രംഗത്തെത്തി. എന്നാല്‍ വനിതാ കൂട്ടായ്മയിലെ ഒരാളും കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കണമെന്ന് അറിയിച്ചിരുന്നില്ലെന്നു പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

മോഹന്‍ലാലിന്റെ വാദങ്ങള്‍ തള്ളി നടി പദ്മപ്രിയ രംഗത്തെത്തി. ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം പാര്‍വതി അറിയിച്ചിരുന്നു. എന്നാല്‍ സെക്രട്ടറി ഇടപെട്ട് പാര്‍വതിയെ പിന്തിരിപ്പിക്കുകയായിരുന്നെന്ന് പദ്മപ്രിയ പറഞ്ഞു. അമ്മയില്‍ ജനാധിപത്യമില്ലെന്നും ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേരുന്നതെന്നും പദ്മപ്രിയ പറഞ്ഞു. അമ്മയുടെ പരിപാടിക്കിടെ വനിതാ കൂട്ടായ്മയിലെ അംഗങ്ങളെ പരിഹസിച്ച്‌ അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹന്‍ലാലിന്റെ നിലപാടിനോട് യോജിക്കാനാകില്ല. അത് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പദ്മപ്രിയ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button