CinemaGeneralKollywoodLatest NewsMovie Gossips

വിജയ്‌ ചിത്രത്തിന് യഥാര്‍ഥത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി ഗൗതം മേനോന്‍

തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം മേനോന്‍ വിജയുമായി ഒന്നിക്കുന്നുവെന്നു കുറച്ചു വര്‍ഷമായി കേള്‍ക്കുന്നു. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ക്രൈം ത്രില്ലര്‍ ചിത്രം യോഹന്‍ അധ്യായം ഒന്‍ട്ര് 2012ല്‍ തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് എന്ത് സംഭവിച്ചെന്ന് ഗൗതമോ വിജയോ വ്യക്തമാക്കിയിരുന്നില്ല.

വിജയ്‌ ചിത്രത്തിനു സംഭവിച്ചതെന്തന്നു ഗൗതം മേനോന്‍ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ”വളരെ മുമ്പ് തന്നെ ഞാന്‍ യോഹന്‍ അധ്യായം ഒന്‍ട്രിന്റെ തിരക്കഥയുമായി ഞാന്‍ വിജയെ സമീപിച്ചതായിരുന്നു. പക്ഷേ ആ സമയത്ത് തിരക്കഥയുടെ  75 ശതമാനത്തോളം മാത്രമേ പൂര്‍ത്തിയായിട്ടുണ്ടായിരുന്നുള്ളൂ.   മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ച്‌ നോക്കിയിട്ടല്ലാതെ സൈന്‍ ചെയ്യില്ലെന്ന് വിജയ് പറഞ്ഞു. ഞാനതു സമ്മതിച്ചു. പിന്നീട് ധ്രുവനച്ചത്തിരത്തിന്റെ തിരക്കുകളിലായി താനും മറ്റു ചില ചിത്രങ്ങളാല്‍ വിജയും തിരക്കുകളായി. അങ്ങനെ ആ ചിത്രം നീണ്ടുപോവുകയായിരുന്നു’.

എന്തായാലും ആ ചിത്രം ഉപേക്ഷിച്ചിട്ടില്ല. താമസിക്കാതെ തന്നെ വര്‍ക്കുകളാരംഭിക്കുമെന്നു ഗൗതം മേനോന്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button