ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെയും നീലിമയെ അവതരിപ്പിക്കുന്ന നിഷ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തല്‍ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നടി നിഷാ സാരംഗിന് പിന്തുണയുമായി മാല പാര്‍വതി രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് മാല പാര്‍വതി നിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ വേയ്സ്റ്റായി മാറുമെന്ന് മാല പാര്‍വതി അഭിപ്രായപ്പെട്ടു. പിന്നീട് സീരിയല്‍ സംവിധാനം ചെയ്യുന്ന അതേ താല്പര്യത്തോടെ പുച്ഛിക്കല്‍ തുടങ്ങും. ഇത് താനും അനുഭവിച്ചിട്ടുള്ളതാണെന്നും അവര്‍ ശാരദിക്കുട്ടിയിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റായി എഴുതി.
ഇതു തുറന്ന് പറഞ്ഞതു കൊണ്ട് തനിക്ക് ഇനി ജോലി ലഭിക്കുമോയെന്ന ഭയം നിഷയെ അലട്ടുന്നുണ്ട്. നിഷയില്‍ താന്‍ കണ്ടത് തന്റെ തന്നെ കണ്ണീരാണെന്നും മാല പാര്‍വതി പറഞ്ഞു. കൈരളിയില്‍ നിന്ന് ശമ്ബളം കിട്ടാതെ താന്‍ രാജി വെച്ച് ശേഷം താന്‍ മറ്റൊരു ചാനലില്‍ ജോലിക്ക് പോയി. അവിടെ വച്ച് ചാനല്‍ മുതലാളിയില്‍ നിന്ന് മോശം അനുഭവമുണ്ടായി. തുടര്‍ന്ന് ആ ജോലി രാജിവച്ച് എന്ത് ചെയ്യണമെന്നറിയാതെ വീട്ടില്‍ വന്ന് കയറി. അന്ന് നിരാശയോടെ പൊട്ടികരഞ്ഞുവെന്നും അതേ കണ്ണീരാണ് നിഷയില്‍ കണ്ടതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
Post Your Comments