‘ഉപ്പും മുളകും’ സീരിയല്‍ നായിക നിഷാ സാരംഗിന്റെ വെളിപ്പെടുത്തല്‍ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. സീരിയലിന്റെ സംവിധായനെതിരെയായിരുന്നു നടിയുടെ ആരോപണം, തന്നെ ആവശ്യമില്ലാതെ പിച്ചുകയും തോണ്ടുകയുമൊക്കെ ചെയ്യുന്ന സംവിധായകന് വാട്സ്ആപ്പില്‍ തനിക്ക് അശ്ലീല മെസ്സേജുകള്‍ അയച്ചിരുന്നതായും നിഷ വെളിപ്പെടുത്തുന്നു.
പക്ഷെ നിഷയുടെ വെളിപ്പെടുത്തലിനു പിന്നാലെ പുലിവാല് പിടിച്ചത് മറ്റൊരാളാണ്. ഫ്ലവേഴ്സ് ചാനലിലെ തന്നെ മറ്റൊരു പരിപാടിയുടെ നിര്‍മ്മാതാവ് ഉണ്ണികൃഷ്ണന് ചേനമ്പള്ളിയാണ് നിഷയുടെ ആരോപണത്തെ തുടര്‍ന്ന് വെള്ളം കുടിച്ചത്. ഉപ്പും മുളകും സീരിയല്‍ സംവിധായകനായ ആര്.ഉണ്ണി കൃഷ്ണനാണെന്ന് തെറ്റിദ്ധരിച്ചാണ് ഉണ്ണികൃഷ്ണന് ചേനമ്പള്ളിയെ സോഷ്യല്‍ മീഡിയ വട്ടം ചുറ്റിച്ചത്.
ചാനല്‍ റേറ്റിംഗില്‍ ഏറെ മികവു പുലര്‍ത്തിയിരുന്ന ‘ഉപ്പും മുളകും’ സീരിയല്‍ പുതിയ വിവാദങ്ങളുടെ പേരില്‍ നട്ടം തിരിയുമ്പോള്‍ പ്രേക്ഷക പ്രീതി നേടിക്കൊണ്ടുള്ള തുടര്‍പ്രയാണം എത്രത്തോളം ശോഭനമാകുമെന്ന് പറയാന്‍ കഴിയില്ല.
Post Your Comments