CinemaLatest NewsMollywood

സംവിധായകന്റെ മോശം സമീപനം ; ആരാധകരെ നിരാശരാക്കുന്ന തീരുമാനവുമായി ഉപ്പും മുളകിലേ നിഷ

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നിഷാ സാരംഗ്. ജനപ്രിയ പരമ്പര ഉപ്പും മുളകിലെ നീലിമ എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നിഷ ഉപ്പും മുളകില്‍ നിന്നും പുറത്തേയ്ക്ക്. അഞ്ഞൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ട പരിപാടിയെക്കുറിച്ച്‌ പുറത്തുവന്ന വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

അതിനെക്കുറിച്ച് നീലിമയുടെ വാക്കുകള്‍ ഇങ്ങനെ… സംവിധായകന്റെ മോശം സമീപനമാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍. ഈ സന്ദര്‍ഭത്തിലും പരമ്പരയില്‍ തുടരാനായിരുന്നു തന്റെ തീരുമാനം. എന്നാല്‍ ആള്‍ക്കാര്‍ക്കൊപ്പം നിന്ന് ലിവിങ് റ്റുഗദര്‍ എന്താ സുഖമെന്ന തരത്തിലുള്ള കമന്റുകള്‍ വരെ അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും താന്‍ ഇറങ്ങിപ്പോരാതിരുന്നതിന് പിന്നില്‍ മകളാണ്. അവളുടെ കല്യാണത്തിനുള്ള പണം ഇതില്‍ നിന്നും കിട്ടണമായിരുന്നു. അതിനിടയില്‍ പരമ്ബരയിലെ മറ്റൊരാള്‍ അദ്ദേഹത്തെ ചതിച്ചു. അപ്പോഴാണ് തന്റെ മഹത്വം അയാള്‍ മനസ്സിലാക്കിയത്. ഇങ്ങോട്ട് ദ്രോഹിച്ചിട്ടും മിണ്ടാതിരുന്ന തന്നെക്കുറിച്ച്‌ അപ്പോഴാണ് അയാള്‍ക്ക് ബോധ്യമായത്. പക്ഷേ ആ പക അയാളുടെ മനസ്സിലുണ്ടായിരുന്നുവെന്നും നിഷ സാരംഗ് പറയുന്നു.

കൂടാതെ പരമ്പര തുടങ്ങിയ സമയത്ത് തന്നെ അദ്ദേഹം തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ചാനലിനെ സമീപിച്ചിരുന്നു. താനയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാത്തതായിരുന്നു പ്രശ്‌നമായി ചൂണ്ടിക്കാണിച്ചത്. മോശം സന്ദേശങ്ങളായിരുന്നു അദ്ദേഹം അയച്ചിരുന്നത്. ഇങ്ങനെയുള്ളൊരാളിനോടൊപ്പം ഇനി വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്നും താരം തുറന്നു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button