CinemaGeneralMollywood

ഇനിയും തെറി വിളി നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കും; ഉപ്പും മുളകും വിവാദത്തില്‍ പുതിയ ട്വിസ്റ്റ്‌

ജനപ്രിയ ഷോയായ ഉപ്പും മുളകില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെയും ഷൂട്ടിംഗ് സമയത്ത് സംവിധായകന്‍ മോശമായി പെരുമാറിയെന്നും ആരോപിച്ച് നടി നിഷാ സാരംഗ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുകയാണ്. നിഷയെ പുറത്താക്കിയാല്‍ ഷോ കാണില്ലെന്നും പറഞ്ഞുകൊണ്ട് ആരാധകര്‍ സംവിധായകനായ ആര്‍ ഉണ്ണികൃഷ്ണനെതിരെ തെറിവിളിയുമായി നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ ആര്‍. ഉണ്ണികൃഷ്ണന് കിട്ടേണ്ട ചീത്തവിളിയുടെ ഒരു വലിയ പങ്കും അതേ പേരിലുള്ള മറ്റൊരു സംവിധായകനാണ് കിട്ടുന്നത്. ടെലിവിഷന്‍ രംഗത്തെ പ്രമുഖനായ സംവിധായകന്‍ ഉണ്ണി കൃഷ്ണനാണ് ഇപ്പോള്‍ പേരിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത്.

എന്നാല്‍ തെറിവിളി അധികമായതിനെ തുടര്‍ന്ന് നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഉണ്ണി കൃഷ്ണന്‍ . ഉപ്പും മുളകിന്റെ സംവിധായകന്‍ താനല്ല എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്. സൈബര്‍ നിയമം ശക്തമാണെന്ന് ബോധ്യപ്പെടുത്താന്‍ വി.കെ. ശ്രീരാമന്‍ മരിച്ചെന്ന് വ്യാജപ്രചരണം നടത്തിയതിന് ഒരാള്‍ അറസ്റ്റിലായ വാര്‍ത്തയും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

ഉണ്ണി കൃഷ്ണന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

ഉപ്പും മുളകും പരിപാടിയുടെ സംവിധായകന്‍ ഞാനല്ല. പേര് ഒന്നായതു കൊണ്ട് ഒരാളെ ക്രൂശിക്കുന്നത് ശരിയാണോ? ഇത്ര അധപതിച്ചോ മലയാളിയുടെ സാമൂഹ്യബോധം. ഇനിയും എന്റെ പ്രൊഫൈലില്‍ തെറി വിളി നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കും. എന്റെ ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കുക. നിലവില്‍ തെറി വിളി നടത്തിയവര്‍ക്കും ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കും എതിരെ സൈബര്‍ നിയമപ്രകാരം നടപടി എടുക്കും. സൈബര്‍ നിയമം ശക്തമാണെന്ന് ബോധ്യപ്പെടുത്താന്‍ ഇന്നത്തെ ഒരു വാര്‍ത്ത ഇതോടൊപ്പം ചേര്‍ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button