CinemaFilm ArticlesMollywoodNostalgia

അഡ്വാൻസും വാങ്ങി ആ നടന്‍ മുങ്ങി; മോഹന്‍ലാല്‍ ചിത്രത്തില്‍ സംഭവിച്ചത്

മോഹന്‍ലാല്‍ നായകനായി എത്തിയ എക്കാലത്തെയും ഹിറ്റ്‌ ചിത്രമാണ് കിരീടം. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തേണ്ടിയിരുന്ന നടന്‍ അഡ്വാൻസും വാങ്ങി ഷൂട്ട് തുടങ്ങുന്ന ദിവസം മുങ്ങി. കിരീടം ചിത്രത്തിലെ അണിയറയില്‍ നടന്ന ചില കാര്യങ്ങള്‍ അറിയാം. ലോഹിതദാസ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു കിരീടം. നായക കഥാപാത്രത്തോളം പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു വില്ലൻ കീരിക്കാടൻ ജോസ്. മോഹൻരാജ് എന്ന പുതുമുഖ നടന്‍ ഈ വേഷത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കീരിക്കാടനായി.

കിരീടത്തിലെ കീരിക്കാടൻ ജോസ് ആകാൻ ആദ്യം ഉദ്ദേശിച്ചിരുന്ന നടൻ അഡ്വാൻസും വാങ്ങി ഷൂട്ട് തുടങ്ങുന്ന ദിവസം പിന്മാറിയപ്പോഴാണ് ആ വേഷം ചെയ്യാൻ മോഹൻരാജെത്തുന്നതെന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ദിനേശ് പണിക്കർ വെളിപ്പെടുത്തി. ദിനേശ് പണിക്കരുടെ വാക്കുകൾ ഇങ്ങിനെ.. ”ലോഹിതദാസ് ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കി കൊണ്ടുവന്നപ്പോൾ ചിത്രത്തിന്റെ പേര് “മുൾക്കിരീടം” എന്നായിരുന്നു. അതൊരു നെഗറ്റീവ് ഫീലായി തോന്നിയത് കൊണ്ട് മാറ്റി കിരീടം എന്നാക്കി. ലോഹിതദാസിന്റെ തിരക്കഥയുമായി ഞാനും സിബി മലയിലും എല്ലാം കൂടി മോഹൻലാലിനെ കാണുവാൻ പോയി. സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു തീർന്നിട്ടും ലാലിന്റെ മുഖത്തു ഒരു ഭാവഭേദങ്ങളും ഉണ്ടാവുന്നില്ല. ലാൽ ഒന്നും മിണ്ടാതിരുന്നപ്പോൾ ക്ഷമ നശിച്ച് ഞങ്ങൾ അങ്ങോട്ട് ചോദിച്ചു, ‘ലാലിന് സ്ക്രിപ്റ്റിൽ എന്തെങ്കിലും സജെഷൻ ഉണ്ടെങ്കിൽ പറയണം. പക്ഷെ ലാലിന് ഞങ്ങളോട് ചോദിക്കുവാൻ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളു.., ആരാണ് വില്ലൻ? . സത്യത്തിൽ അതുവരെ ഞങ്ങൾ വില്ലനെ തീരുമാനിച്ചിരുന്നില്ല. ആകെ മനസിൽ ഉണ്ടായിരുന്ന ഒരു ആശയം അക്കാലത്തെ വില്ലൻ വേഷങ്ങളിൽ സൂപ്പർഹിറ്റ് ആയിരുന്ന പ്രതീഷ് ശക്തിയുടെ പേര് ആയിരുന്നു. ലാലിനും മറ്റുള്ളവർക്കും എല്ലാം പ്രതീഷ് ഒക്കെ ആയിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്.

actor mohanraj-kireedam

ഷൂട്ടിംഗ് തുടങ്ങുനതിനു മുന്പ് തന്നെ പ്രതീഷിനെ കണ്ട് 25000 രൂപ അഡ്വാൻസ് കൊടുത് എല്ലാം പറഞ്ഞുറപ്പിച്ചു. തമിഴിലും തെലുങ്കിലുമായി പ്രതീഷ് കത്തി നിൽക്കുന്ന സമയം ആയിരുന്നു അന്ന്. ഷൂട്ടിന്റെ രണ്ടു ദിവസം മുൻപ് ആയിട്ടും പ്രതീഷ് വന്നില്ല. ഞങ്ങൾ ഫോൺ ചെയ്യുമ്പോൾ ഭാര്യ പറഞ്ഞു അങ്ങോട്ട് വരും എന്ന് പറഞ്ഞിരുന്നു വന്നില്ലേ, വിജയവാഡ എവിടെയോ പോയിരിക്കുകയാണ് എന്നൊക്കെ. മോഹൻലാൽ ഉൾപ്പെടെ ഞങ്ങൾ എല്ലാവരും ആശയക്കുഴപ്പത്തിൽ ആയി. മോഹൻലാലിനൊപ്പം നിൽക്കുന്ന ഒരു വില്ലൻ കഥാപാത്രം ആകാൻ ഇനി ആര് എന്നൊരു ചോദ്യവുമായി ഞങ്ങൾ ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ അന്ന് അസോസിയേറ്റ് ആയിരുന്ന കലാധരൻ ഒരു അഭിപ്രായം പറഞ്ഞു.

എന്റെ അറിവിൽ ഒരാൾ ഉണ്ട്, കണ്ടു നോക്കി ഇഷ്ടപ്പെടുവാണേൽ സെലക്ട് ചെയ്താൽ മതി. അതുവരെ ആരോടും പറയണ്ട. അങ്ങിനെ എന്നെ കാണാൻ ഒരാൾ എത്തി, നല്ല പൊക്കവും അതിനൊത്ത വണ്ണവും ഒക്കെയുള്ള ഒരു മോഹൻരാജ് എന്ന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ. കണ്ടമാത്രയിൽ തന്നെ മറ്റൊന്നും ആലോചിക്കാൻ ഇല്ലാതെ ഒക്കെ പറഞ്ഞു, മുടിവെട്ടി താടിയും മീശയും ഒക്കെ ഞങ്ങളുടെ ഭാവനയ്ക്ക് ആക്കിയപ്പോൾ മോഹൻരാജ് കീരിക്കാടൻ ജോസായി.., മലയാളിപ്രേക്ഷകർ ഇന്നും ഓർക്കുന്ന പ്രിയപ്പെട്ട വില്ലൻ ആയി.”

 

shortlink

Related Articles

Post Your Comments


Back to top button