Latest NewsMollywood

അഡ്‌ജെസ്റ്റ്‌മെന്റ് ചോദിച്ചുള്ള ഫോണ്‍ റെക്കോര്‍ഡ് ഇപ്പോഴും കയ്യിലുണ്ട്; രമ്യാ നമ്പീശൻ വെളിപ്പെടുത്തുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയ്‌ക്കൊപ്പം നിന്ന നാലു നായികമാർ താര സംഘടനയിൽനിന്ന് രാജിവെച്ച സംഭവത്തിൽ മലയാള സിനിമ ലോകത്ത് വലിയ വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പറയുകയാണ് രാജിവെച്ചവരിൽ ഒരാളായ രമ്യാ നമ്പീശൻ.

ഭയമില്ലാതെ മലയാള സിനിമയിലേയ്ക്ക് എല്ലാവര്‍ക്കും കടന്നു വരാന്‍ കഴിയുന്ന അവസ്ഥ ഇപ്പോഴില്ല. പുതുതായി മലയാള സിനിമയിലേക്ക് വന്ന ചില കുട്ടികള്‍ പറയുന്നത് കേട്ടാല്‍ ഞെട്ടിപ്പോകും. അഡ്ജസ്റ്റ്‌മെന്റ് കോംപ്രമൈസ് എന്നീ വാക്കുകള്‍ക്കൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അഡ്‌ജെസ്റ്റ്‌മെന്റ് ചോദിച്ചുള്ള ഫോണ്‍ റെക്കോര്‍ഡ് കോണ്‍വര്‍സേഷന്‍സ് വരെയുണ്ട്. പക്ഷേ അത് അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്താന്‍ പറ്റില്ലെന്നു രമ്യ പറഞ്ഞു.

Read also:ലാലിന്റെ മകളുടെ വിവാഹ വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ; വീഡിയോ കാണാം !

കഴിഞ്ഞ മൂന്ന് വർഷമായി രമ്യ മലയാളത്തിൽ സിനിമകൾ ചെയ്തിട്ടില്ല. അവസരമില്ലാത്ത നടിയെന്ന് കളിയാക്കുന്നവര്‍ എന്തുകൊണ്ട് അവസരമില്ലെന്ന് മനസ്സിലാക്കണമെന്ന് നടി പറയുന്നു ഞാൻ എനിക്ക് അർഹതപ്പെട്ട ശമ്പളം ചോദിച്ചത് അവസരം നഷ്ടപ്പെടാൻ കാരണമായി. പക്ഷേ നമ്മള്‍ എന്തെങ്കിലും നോ പറഞ്ഞാല്‍ അനീതി കണ്ട് പ്രതികരിച്ചാല്‍ ചീത്ത കുട്ടിയാണ്. നോ പറയേണ്ടിടത്ത് പറഞ്ഞതുകൊണ്ടാണ് എനിക്ക് കൂടുതലും അവസരങ്ങള്‍ നഷ്ടപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button