അമ്മ വേഷത്തിലൂടെയും സഹ വേഷങ്ങളിലൂടെയും പ്രേക്ഷക പ്രീതി നേടിയ നടിയാണ് ലെന. എന്നാല്‍ തനിക്ക് ആദിയിലെ വേഷത്തിലൂടെ നിരവധി വിമര്‍ശനം നേരിടേണ്ടി വന്നുവെന്ന് ലെന റതുറന്നു പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി എത്തിയ ചിത്രമാണ് ആദി. ജീത്ത് ജോസഫ് ഒരുക്കിയ ആദിയിലെ അമ്മ വേഷം തനിക്കൊട്ടും യോജിച്ചതായിരുന്നില്ലെന്ന് ലെനപറയുന്നു.
”ആ വേഷം എനിക്ക് യോജിക്കുന്നതല്ലായിരുന്നു അത് ഞാന്‍ സംവിധായകന്‍ ജീത്തു ജോസഫിനോട് പറയുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ഉദ്ദേശിച്ച പോലെയാണ് ഞാന്‍ അഭിനയിച്ചതെന്നായിരുന്നു ജീത്തുവിന്റെ മറുപടി. എന്നാല്‍ ചിത്രം റിലീസ് ചെയ്തതിന് ശേഷം എന്റെ കരിയറില്‍ ആദ്യമായി വിമര്‍ശനങ്ങള്‍ കേട്ടു” ലെന പറഞ്ഞു.
ശ്രീനിവാസന്റെ തിരക്കഥയിലുള്ള പവിയേട്ടന്റെ മധുരച്ചൂരലാണ് ലെനയുടെ പുതിയ ചിത്രം .
Post Your Comments