നടനും സംവിധായകനുമായ ലാലിന്റെ മകൾ മോണിക്കയുടെ വിവാഹ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ലാൽ, മകൻ ജീൻ പോൾലാൽ, നടൻ ബാലു വർഗീസ് തുടങ്ങിയവരെല്ലാം ആ ആഘോഷ കല്യാണത്തിന് മാറ്റു കൂട്ടാനെത്തിയിരുന്നു.
വിവാഹം നടന്ന് കുറച്ചുനാൾ പിന്നിട്ടെങ്കിലും വിവാഹത്തിന്റെ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തമിഴ് സ്റ്റൈലിൽ അണിഞ്ഞൊരുങ്ങിയെത്തിയ കല്യാണ പെണ്ണും ബന്ധുക്കളും തന്നെയാണ് ആ വിവാഹത്തലേന്നിനെ വേറെ ലെവലിലെത്തിച്ചത്.
ഇപ്പോഴിതാ വിവാഹത്തിന്റെ വിഡിയോ വെവാ ഫോട്ടോഗ്രഫി പുറത്തിറക്കിയിരിക്കുന്നു. സിനിമയെപോലും വെല്ലുന്ന തരത്തിലുള്ള ദൃശ്യങ്ങളും നിമിഷങ്ങളുമാണ് വിഡിയോയിൽ ഉള്ളത്.ജനുവരി 27നായിരുന്നു വിവാഹം. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അലന്റെയും മോണിക്കയുടെയും വിവാഹനിശ്ചയം.
Post Your Comments