പതിനേഴു വര്‍ഷം അധ്യക്ഷ സ്ഥാനം വഹിച്ച ഇന്നസെന്റ് പദവി ഒഴിഞ്ഞതോടെ താര സംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് നടന് മോഹന്‍ലാല്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ നടന് ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുന്ന തീരുമാനമെടുത്തതോടെ അമ്മ വിമര്ശനത്തിനിരയാകുകയാണ്. ഈ സന്ദര്‍ഭത്തില്‍ അമ്മയ്ക്കെതിരെ അന്തരിച്ച നടന് തിലകന്റെ മക്കള്‍ വിമര്‍ശനവുമായി രംഗത്ത്.
അച്ഛനോട് താര സംഘടന നടത്തിയ പ്രവര്‍ത്തിയുടെ ഫലമാണ് ഇപ്പോള്‍ സംഘടനയുടെ മേല്‍ ഉണ്ടായതെന്ന് മകള്‍ സോണിയ തിലകന് പ്രതികരിച്ചിരുന്നു. തിലകനെ വിലക്കിയ നടപടി പിന്‍വലിച്ച് താരസംഘടനയായ അമ്മ മാപ്പുപറയണമെന്ന് മകനും നടനുമായ ഷമ്മി തിലകന് ആവശ്യപ്പെട്ടു. തിലകന് നല്കിയ വിശദീകരണക്കുറിപ്പ് അമ്മ ഭാരവാഹികളായ ചിലര്‍ ചേര്‍ന്ന് പൂഴ്ത്തിവെക്കുകയായിരുന്നുവെന്നും ഇടവേള ബാബു അടക്കമുള്ളവരാണ് കത്ത് പൂഴ്ത്തിയതെന്നും ഷമ്മി തിലകന് ആരോപിച്ചു.
കൂടാതെ തിലകന്-ദിലീപ് വിഷയങ്ങള്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ഷമ്മി പറഞ്ഞു. നടന് ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ല. അതുകൊണ്ട് തന്നെ ദിലീപിനെ പുറത്താക്കിയെന്ന് പ്രസ്താവന നടത്തിയ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട ഷമ്മി ചില ആളുകള്‍ അമ്മ സംഘടനയെ മാഫിയയാക്കിയെന്നും ആരോപിച്ചു.
Post Your Comments